തിരുവനന്തപുരം: യു.എ.ഇയിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്ന ഏജന്‍റുമാര്‍ക്ക് കർശന നിർദേശവുമായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. കോണ്‍സുലേറ്റ് അംഗീകരിച്ച നിരക്കുകൾ മാത്രമേ ഇക്കാര്യത്തില്‍ ഏജന്‍റുമാര്‍ ഈടാക്കാവൂവെന്നും നോർക്ക-റൂട്ട്സ് വ്യക്തമാക്കി.
ഏജന്‍റുമാരുടെ ചൂഷണം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കോണ്‍സുലേറ്റ് നിർദേശം പുറപ്പെടുവിച്ചത്. മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്കും അധികാരപ്പെടുത്തിയ വ്യക്തികള്‍ക്കും എല്ലാ സൗകര്യവും നല്‍കാന്‍ കോണ്‍സുലേറ്റ് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്.
വിവിധ എമിറേറ്റുകളിലായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകരിച്ച പാനലില്‍ ഉള്‍പ്പെട്ട കമ്യൂണിറ്റി അസോസിയേഷനുകള്‍ മേല്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് 0507347676, 800 46342 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും കോണ്‍സുലേറ്റുമായി ബന്ധപ്പെടാവുന്നതാണെന്നും തിരുവനന്തപുരം നോര്‍ക്ക റൂട്ട്സ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി. മണിലാല്‍ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.