തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് കോൺഗ്രസ് നേതാവ് എം. ലിജു. സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്ന് വരുന്നത് സ്വാഭാവികമാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ അര്‍ഹതയുള്ള നിരവിധി പേരുണ്ട്. നൂറ് ശതമാനവും സ്വാഗതം ചെയ്യുന്നു. ചർച്ചകൾ ഉയർന്നു വരുമ്പോഴും ആത്യന്തികമായ തീരുമാനം ഹൈക്കമാൻഡാണ് എടുക്കേണ്ടത്. ഒരു സ്ഥാനം കിട്ടിയില്ല എന്ന് കരുതി നിരാശനാകുന്നയാളല്ല താനെന്നും ലിജു പറഞ്ഞു.
മറ്റെന്തെങ്കിലും തരത്തില്‍ ഒഴിവാക്കപ്പെട്ടതാണെന്ന് കരുതുന്നില്ല. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടാകും. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് കത്ത് അയച്ചവരോട് വിരോധമില്ല. വിജയപരാജയങ്ങളെ വ്യക്തിപരമായി കാണുന്നില്ലെന്നും എം.ലിജു പറഞ്ഞു.
പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനൊപ്പമാണ്. കെ.സുധാകരന്റെ പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ട്. ജെബി മേത്തറിന് എല്ലാ പിന്തുണയും നല്‍കുമെന്നും എം.ലിജു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.