കോവിഡിനിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. വോെട്ടടുപ്പ് കഴിയുംവരെ ദിവസവും അഞ്ചെട്ടു പേരിൽ കുറയാതെ വീട്ടിലെത്തും. ജാഗ്രത പാലിച്ചേ പറ്റൂ. സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും സ്ഥാനാർഥികളും അണികളും ശ്രമിക്കണം. അവരെത്തുേമ്പാൾ മാസ്ക് ധരിക്കാൻ വീട്ടുകാരും തയാറാകണം. സ്ഥാനാർഥികളും പ്രവർത്തകരും സാനിറ്റൈസർ കൈയിൽ കരുതണം. ഇടക്കിടെ കൈകഴുകണം. വെയിലത്ത് നടക്കുേമ്പാൾ വിയർക്കും. അതിനാൽ ഒന്നോ രണ്ടോ മാസ്ക് കരുതണം. ധരിച്ച മാസ്ക് വലിച്ചെറിയരുത്. ഒരു പേപ്പറിലോ മറ്റോ വൃത്തിയായി പൊതിഞ്ഞ് ബാഗിലോ പേപ്പറിലോ സൂക്ഷിക്കണം.
ആവേശം കുറക്കണം
തെരഞ്ഞെടുപ്പായിട്ട് എങ്ങനെയാണ് വീട്ടിൽ ഇരിക്കുക എന്നു ചിന്തിക്കുന്നവരാണ് മുതിർന്നവരിൽ പലരും. സ്ഥാനാർഥിക്കായി വോട്ട് ചോദിച്ച് രണ്ടു വീടുകൾ കയറിയില്ലെങ്കിൽ ഉറക്കം വരില്ല. ഇൗ ചിന്ത പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണെങ്കിൽ അൽപം ശ്രദ്ധ വേണം. കോവിഡ് എളുപ്പത്തിൽ ചാടിപ്പിടിക്കാൻ നടക്കുകയാണ് ഇക്കൂട്ടരെ. അതിനാൽ ആവേശം കുറേച്ച മതിയാകൂ.
വോട്ടില്ലെങ്കിലും കുട്ടികളെ താലോലിക്കൽ തെരഞ്ഞെടുപ്പുകാല കാഴ്ചയാണ്. കിടപ്പുരോഗികളുടെയും പ്രായമായവരുടെയും അടുത്തെത്തി വിശേഷം ചോദിക്കലും. ഇത്തവണ ഇതൊന്നും വേണ്ട. വീട്ടുകാരും ശ്രദ്ധിക്കണം. ഒരു ദിവസംതന്നെ പല വീടുകളിൽ കയറിയിറങ്ങിയാണ് ഇവർ വരുന്നത്.
കോവിഡ് രോഗമുക്തി നേടി 14 ദിവസം കഴിയുേമ്പാൾ സജീവമാകാൻ നിൽക്കുന്നവർ ജാഗ്രതൈ. നിങ്ങൾക്ക് മറ്റു പല ആരോഗ്യ പ്രശ്നങ്ങളുമാകാം. കുറച്ചുമാസത്തേക്ക് അമിതാവേശം വേണ്ട. വെയിലുകൊണ്ട് ദീർഘദൂരം നടക്കുന്നതും ഒഴിവാക്കണം. അവശതയും ക്ഷീണവും നീണ്ടുനിൽക്കുന്നവർ വീട്ടിലിരിക്കണം. ഡോക്ടർമാരുടെ സേവനം തേടണം.
നാട്ടിലെ കോവിഡ് സാധ്യതയും പോസ്റ്റ് കോവിഡ് സിൻഡ്രോം സാധ്യതയും പ്രചാരണത്തിന് എത്തുന്നവർ പരിഗണിക്കണം. ഒന്നിലും അലസത പാടില്ല. കൈവിട്ടാൽ നാടുതന്നെ അപകടത്തിലാകും. വീഴ്ച വന്നാൽ ശ്രദ്ധയിൽപെടുത്താനും, വേണ്ടിവന്നാൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അറിയിക്കാനും മടിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.