കല്ലമ്പലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സ്വകാര്യ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. കല്ലമ്പലം കരവാരം ശിവകൃപയിൽ ഡോ. ജെ.പി. അമൃതപ്രസാദാണ് അറസ്റ്റിലായത്. 2018 നാണ് കേസിനാസ്പദമായ സംഭവം.
കല്ലമ്പലത്ത് പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന ഇയാൾ കൂടെ ജോലി നോക്കിയിരുന്ന ഡോക്ടറും കേസിലെ പരാതിക്കാരെൻറ മകനുമായ വിനോദിന് ഗൾഫിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപയോളം കൈക്കലാക്കുകയായിരുന്നു.
എന്നാൽ, പണം നൽകി ഏറെനാൾ കഴിഞ്ഞിട്ടും ഓഫർ ലെറ്ററോ വിസയോ ലഭിക്കാത്തതിനാലും പണം തിരികെ നൽകാത്തതിലും വിനോദിെൻറ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. കല്ലമ്പലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസം കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം കല്ലമ്പലം പൊലീസ് സബ്-ഇൻസ്പെക്ടർ വി. ഗംഗാ പ്രസാദ്, ഗ്രേഡ് സബ്-ഇൻസ്പെക്ടർ ജയരാജ്, സിവിൽ പൊലീസ് ഓഫിസർ രാഗേഷ്ലാൽ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.