കണ്ണ്​ പരിശോധന: ഗതാഗത വകുപ്പ്​ നീക്കം ഉപേക്ഷിക്കണമെന്ന്​ ഡോക്​ടർമാർ

കൊച്ചി: ഡ്രൈവിങ്​ ലൈസൻസ്​ എടുക്കാനും പുതുക്കാനും ആവശ്യമായ കണ്ണുപരിശോധന സർട്ടിഫിക്കറ്റ്​ നൽകുന്നതിന്​ ഒപ്​റ്റോമെട്രിസ്​റ്റുകളെക്കൂടി പരിഗണിക്കാനുള്ള ഗതാഗത വകുപ്പി​െൻറ നീക്കം ഉപേക്ഷിക്കണമെന്ന്​ സ്വകാര്യ ഡോക്​ടർമാരുടെയും ആശുപത്രികളുടെയും സംഘടനയായ ക്യു.പി.എം.പി.എ ആവശ്യപ്പെട്ടു.

കണ്ണ്​ പരിശോധിച്ച്​ സർട്ടിഫിക്കറ്റ്​ നൽകാനുള്ള യോഗ്യത ഡോക്​ടർമാർക്കാണ്​. പാരാമെഡിക്കൽ കോഴ്​സ്​ പാസായവർ ഡോക്​ടർമാരെപ്പോലെ പ്രാക്​ടീസ്​ ചെയ്യുന്നത്​ ഹൈകോടതി തടഞ്ഞിട്ടുണ്ട്​.

ഒപ്​റ്റോമെട്രിസ്​റ്റുകൾ കണ്ണുപരിശോധന നടത്തുന്നതിൽ പ്രതിഷേധിക്കുന്നതായി സംസ്ഥാന പ്രസിഡൻറ്​ ജോസ്​ മാത്യുവും സെക്രട്ടറി ഡോ. അബ്​ദുൽ വഹാബും അറിയിച്ചു.

Tags:    
News Summary - doctors and hospitals organization about transport department eye examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.