തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് പുതുക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ അ മിതഫീസ് ഈടാക്കാൻ തീരുമാനിച്ചത് ചട്ടവിരുദ്ധമെന്ന് ഡോക്ടർമാർ.
രജിസ്ട്ര േഷന് കാലാവധി അവസാനിച്ച ഡോക്ടര്‍മാര്‍ക്ക് ഹോളോഗ്രാം പതിച്ച സര്‍ട്ടിഫിക്കറ്റ് കൈപ്പ റ്റാൻ കഴിഞ്ഞ ആഗസറ്റ് വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍, ഭൂരിഭാഗം ഡോക്ടര്‍മാരും രജിസ്ട്രേഷന് പുതുക്കുകയോ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുകയോ ചെയ്തില്ല. ഇതോടെ, രജിസ്ട്രേഷൻ നഷ്ടമായി. ഇവര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് 10,000 രൂപ ഇൗടാക്കുന്നത്. ഡോക്ടര്‍മാരെ അറിയിക്കാതെ രജിസ്ട്രേഷന് റദ്ദാക്കിയതും 10,000 രൂപ ഫീസ് ഈടാക്കുന്നതും നിയമവിരുദ്ധമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മെഡിക്കല്‍ കൗണ്‍സിലിനുവേണ്ടി സി-ഡിറ്റാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നൽകുന്നത്. 5.85 രൂപ മാത്രമാണ് സി- ഡിറ്റ് ഇതിന് ഈടാക്കുന്നത്. കൗണ്‍സില്‍ ഡോക്ടര്‍മാരില്‍നിന്ന് ഈടാക്കുന്നതാകട്ടെ 10,000 രൂപയും. രജിസ്ട്രേഷന് പുതുക്കാത്ത ഡോക്ടര്‍മാരുടെ പേര് നീക്കുന്നകാര്യം ഒരാളെയും നേരിട്ടറിയിച്ചിട്ടില്ല. വിദേശത്തും മറ്റും ജോലിചെയ്യുന്ന പലരും ഇക്കാര്യം അറിഞ്ഞിട്ടില്ല.
ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലും മറ്റും രജിസ്ട്രേഷന് പുതുക്കലിന് ആയിരം രൂപയും വൈകിയാല്‍ 500 രൂപമുതല്‍ പിഴയുമാണ് ഈടാക്കുന്നത്. ഈ മാതൃക സംസ്ഥാന കൗണ്‍സിലും പിന്തുടരണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. എന്നാൽ, രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള ഫീസായാണ് 10,000 രൂപ ഈടാക്കുന്നതെന്നും അത് കാലോചിതമായി പരിഷ്കരിക്കാൻ അവകാശമുണ്ടെന്നുമാണ് കൗൺസിലിെൻറ അവകാശവാദം. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.