തിരുവനന്തപുരം: ഫീസ് കുത്തനെ ഉയർത്തിയതിനെ തുടർന്ന് രജിസ്ട്രേഷൻ പുതുക്കാത്ത 23, 000 ത്തോളം ഡോക്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കാൻ മെഡിക്കൽ കൗൺസിൽ തീരുമാനം. 2018 ഡിസംബര്‍ 31വരെ അനുവദിച്ചിട്ടും രജിസ്ട്രേഷൻ പുതുക്കി ഹോളോഗ്രാം പതിച്ച സര്‍ട്ടിഫിക്ക റ്റ് കൈപ്പറ്റാത്തവരുടെ പേരുകളാണ് അഖിലേന്ത്യ പട്ടികയില്‍നിന്ന് ഒഴിവാകുന്നത്.
രജിസ്ട്രേഷന് തല്ക്കാലം റദ്ദാകില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നതെങ്കില ും അഖിലേന്ത്യ രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത ഡോക്ടര്‍മാര്‍ക്ക് നിയമപരമായി രോഗികളെ ച ികിത്സിക്കാനാകില്ല. ഈ വര്‍ഷം ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ തയാറാക്കി അഖിലേന്ത്യ കൗണ്‍സിലിന് നല്കുന്ന പട്ടികയില്‍ ഇവരുടെ പേര് ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം.
കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത 69,367 ഡോക്ടര്‍മാരില്‍ 45,520 പേരാണ് ഡിസംബര്‍ 31 വരെ പുതിയ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്. സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്തവരില് ഏറെയും വിദേശത്തും മറ്റും ജോലി ചെയ്യുന്നവരാകാം. ചിലര്‍ മരിച്ചുപോയിട്ടുണ്ടാകുമെന്നും കൗൺസിൽ വിലയിരുത്തുന്നു. രജിസ്ട്രേഷൻ പുതുക്കാൻ 10,000 രൂപയാണ് ഫീസ് നിശ്ചയിച്ചത്. 500 രൂപയിൽനിന്ന് തുക ഉയർത്തിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
നോട്ടീസ് നൽകാതെ രജിസ്റ്ററില്‍നിന്ന് ഒഴിവാക്കാനാവില്ലെന്നാണ് ഡോക്ടർമാരുടെ വാദം. ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സിലിനും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ഡോക്ടര്‍മാര്‍ പരാതി നൽകിയിട്ടുണ്ട്. എന്നാല്‍, സംസ്ഥാന രജിസ്റ്ററില്‍നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും അഖിലേന്ത്യ കൗണ്‍സില്‍ നിര്‍ദേശ പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് കൗണ്‍സില്‍ അധികൃതർ പറയുന്നത്. വ്യാജ ചികിത്സ തടയുന്നതിന് പാര്‍ലമെൻറ് സമിതി ശിപാര്‍ശ പ്രകാരമാണ് ഹോളോഗ്രാം പതിച്ച സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.
അറിയിച്ചു, പ്രതികരിച്ചില്ലെന്ന് മെഡിക്കൽ കൗൺസിൽ
തിരുവനന്തപുരം: 2009ല്‍ പാര്‍ലമെൻറ് സമിതിയുടെ ശിപാര്‍ശ പ്രകാരം ആരംഭിച്ച നടപടിയുടെ ഭാഗമായി പലതവണ അറിയിപ്പ് നൽകിയിരുന്നെങ്കിലും യഥാസമയം ഡോക്ടര്‍മാര്‍ പ്രതികരിച്ചില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍. അത്തരം ഡോക്ടര്‍മാര്‍ പ്രാക്ടിസ് അവസാനിപ്പിച്ചതായോ, ജീവിച്ചിരിപ്പില്ലെന്നോ കണക്കാക്കി രജിസ്റ്ററില്‍നിന്ന് നീക്കിയതായി കണക്കാക്കുമെന്നായിരുന്നു അറിയിപ്പ്. ഒഴിവാക്കപ്പെടുന്നവരെ വീണ്ടും ഉള്‍പ്പെടുത്തുന്നതിനാണ് 10,000 രൂപ ഫീസ് ഈടാക്കാൻ അറിയിപ്പ് നൽകിയതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.