തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ ഡോക്ടർമാർ മുന്നോട്ടുെവച്ച ആവശ്യങ്ങളിൽ അവഗണന തുടരുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ നടത്തുന്ന നിൽപ് സമരം ഏഴാം ദിവസത്തിലേക്ക്. തിങ്കളാഴ്ച ഇടുക്കി ജില്ലയിൽനിന്നുള്ളവരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. സർക്കാർ ഡോക്ടർമാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡൻറ് ഡോ. എസ്. ബിനോയ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് മെഡിക്കൽ കോളജ് അധ്യാപകരുടെ സമ്പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം കെ.ജി.എം.ഒ.എ സംസ്ഥാന മുന്‍ പ്രസിഡൻറ് ഡോ. ഒ.എസ്. ശ്യാംസുന്ദർ ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ല പ്രസിഡൻറ് ഡോ. സാം വി. ജോൺ, സംസ്ഥാന പ്രസിഡൻറ് ഡോ. ജി.എസ്. വിജയകൃഷ്ണൻ, വൈസ് പ്രസിഡൻറ് ഡോ. ജോബിൻ ജി. ജോസഫ്, ഡോ. സുരേഷ് വർഗീസ്, ഡോ. അജു ജോൺ, ഡോ. ആൽബർട്ട്, ഡോ. അൻസൽ നബി തുടങ്ങിയവർ സംസാരിച്ചു.
സമരക്കാർ ഇന്ന് മന്ത്രിയെ കാണും
തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ സമരം മെഡിക്കൽ കോളജുകളെ രൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിൽ നിലപാടിൽ അയവ് വരുത്തി സർക്കാറും സമരക്കാരും. ഒൗദ്യോഗികമായി ചർച്ചക്ക് കളമൊരുങ്ങിയിട്ടില്ലെങ്കിലും സമരക്കാരുമായി ആരോഗ്യമന്ത്രി ചൊവ്വാഴ്ച രാവിലെ 10.45ന് കൂടിക്കാഴ്ച നടത്തും.
ആവശ്യങ്ങൾ വിശദമാക്കാനും സ്ഥിതിഗതികൾ അറിയിക്കാനും സമയം അനുവദിക്കണമെന്ന് പി.ജി ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അനൗദ്യോഗിക കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങിയത്. 13 ദിവസമായി സമരം തുടരുന്ന പി.ജി ഡോക്ടർമാരെ പരിഗണിക്കാതെ 24 മണിക്കൂർ സൂചന പണിമുടക്ക് പ്രഖ്യാപിച്ച ഹൗസ് സർജൻമാരെ തിങ്കളാഴ്ച രാവിലെ തന്നെ സർക്കാർ ചർച്ചക്ക് വിളിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പി.ജി ഡോക്ടർമാർക്ക് പിന്തുണയുമായാണ് ഹൗസ് സർജൻമാർ സമരം നടത്തിയതെന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഒരേ ആവശ്യമുന്നയിച്ച് സമരം നടത്തിയവരിൽ ഒരു വിഭാഗത്തെ മാത്രം ചർച്ചക്ക് വിളിച്ചത് ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും പി.ജി ഡോക്ടർമാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് മന്ത്രി അനുമതി നൽകിയത്.
ഹൗസ് സർജൻമാരുമായി നടന്ന ചർച്ചയിൽ ആവശ്യങ്ങളെല്ലാം അനുഭാവപൂർവം പരിഗണിക്കാമെന്നാണ് നൽകിയ ഉറപ്പ്. നിർദേശങ്ങൾ ഉെണ്ടങ്കിൽ മുന്നോട്ടുവെക്കാനും ആവശ്യപ്പെട്ടു. കൂടുതൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണം, െഎ.സി.യുവിലും വാർഡിലുമടക്കം മെഡിക്കൽ ഓഫിസർമാരുെട സാന്നിധ്യം ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങൾ ഹൗസ് സർജൻമാർ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.