തൊടുപുഴ: യു.ഡി.എഫിൽനിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേരള കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ. ജോസഫ്. യു.ഡി.എഫിലെ ചില കക്ഷികളെ പുതിയ കൺവീനർ ഇ.പി. ജയരാജൻ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് യു.ഡി.എഫിൽതന്നെ തുടരും. ഒരു ഘടകകക്ഷിയും മുന്നണി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: എൽ.ഡി.എഫ് വിപുലീകരണം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് കേരള കോൺഗ്രസ്(ബി) ചെയർമാൻ കെ.ബി. ഗണേഷ് കുമാർ. ഇ.പി. ജയരാജൻ പറഞ്ഞത് അദ്ദേഹത്തിന്റെ നിർദേശമാണ്. ഇടതുപക്ഷത്തേക്ക് കൂടുതൽ കക്ഷികൾ എത്തുന്നത് സ്വാഗതാർഹമാണ്. മുന്നണി ഇനിയും ശക്തിപ്പെടണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇടതുമുന്നണിയിലേക്ക് ആർക്കുവേണമെങ്കിലും വരാം. മുസ്ലിംലീഗ് വന്നാലും എതിർപ്പില്ല. താൻ നേരത്തെ എതിർത്തത് ലീഗിലെ അഴിമതിക്കാരെയാണ്. ലീഗെന്ന പാർട്ടിയെ അല്ല. ആരുവന്നാലും കേരള കോൺഗ്രസ് ബിയുടെ സ്ഥാനം പോകുമെന്ന പേടിയില്ല. മതേതരത്വം സംരക്ഷിക്കാൻ എൽ.ഡി.എഫിന് മാത്രമേ കഴിയുകയുള്ളൂവെന്നും യു.ഡി.എഫിൽ നടക്കുന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള അടി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.