നായുടെ കടിയേറ്റ മങ്ങാട് സ്വദേശി മൂക്കന്‍ചാത്തി രാജു

വാക്‌സിനേഷന്‍ ക്യാമ്പിനിടെ ജീവനക്കാരെ സഹായിക്കാനെത്തിയ ആളെ നായ് കടിച്ചു

കടുത്തുരുത്തി: വാക്‌സിനേഷന്‍ ക്യാമ്പിനിടെ മൃഗാശുപത്രി ജീവനക്കാരെ സഹായിക്കാനെത്തിയ ആളെ നായ് കടിച്ചുപരിക്കേല്‍പിച്ചു. വ്യാഴാഴ്ച വൈകീട്ട് കടുത്തുരുത്തിയിലാണ് സംഭവം.

മങ്ങാട് സ്വദേശി മൂക്കന്‍ചാത്തി രാജുവിനാണ് (50) കടിയേറ്റത്. രാജുവിനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കടുത്തുരുത്തി പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും നേതൃത്വത്തില്‍ മൂന്നു ദിവസമായി വാക്‌സിനേഷന്‍ ക്യാമ്പ് നടന്നു വരുകയായിരുന്നു. സമാപനദിനമായ വ്യാഴാഴ്ച ക്യാമ്പിന്റെ അവസാന സമയത്താണ് രാജുവിന് നായുടെ കടിയേറ്റത്.

Tags:    
News Summary - Dog bitten during vaccination camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.