തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽനിന്ന് കസ്റ്റംസ് അടുത്തയാഴ്ച വിശദാംശങ്ങൾ തേടും. വിശദമായ ചോദ്യംചെയ്യലിന് മുന്നോടിയായാണ് ഇൗ നടപടി. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
എന്നാൽ കസ്റ്റംസ് നടപടിക്രമപ്രകാരം നോട്ടീസ് നൽകി വിളിപ്പിക്കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്പീക്കർക്കുള്ള ചോദ്യാവലി തയാറായതായും സൂചനയുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ ഖാലിദ് ഒന്നരക്കോടി രൂപയുടെ അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. കഴിഞ്ഞ ആഗസ്റ്റ് എട്ടിന് നടന്ന ഈ കടത്തിനെതിരെ കസ്റ്റംസ് പ്രത്യേകം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരെ ജയിലില്‍ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണ് ഇൗ കേസിൽ നിർണായകമായത്.
ഗള്‍ഫിൽ മലയാളികൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്ന സൂചനയാണ് ഇവരുടെ മൊഴിയിൽ ഉള്ളതെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. സ്പീക്കറുടെ സുഹൃത്തായ വിദേശമലയാളിയെ കസ്റ്റംസ് ദിവസങ്ങൾക്കുമുമ്പ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ പേരിലുള്ള സിംകാർഡ് സ്പീക്കർ ഉപയോഗിച്ചതായി കണ്ടെത്തിയെന്നാണ് കസ്റ്റംസിെൻറ വാദം.
എന്നാൽ അദ്ദേഹത്തെ നോട്ടീസ് നല്കി വിളിച്ചുവരുത്തുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലും കസറ്റംസിനുണ്ട്. ആ സാഹചര്യത്തിലാണ് ആദ്യം സ്പീക്കറെ അനൗദ്യോഗികമായി കണ്ട് അദ്ദേഹത്തിെൻറ ഭാഗം കേൾക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം കസ്റ്റംസ് പ്രിവൻറിവ് ഉദ്യോഗസ്ഥരാകും സ്പീക്കറുടെ മൊഴിയെടുക്കുക എന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.