കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ പി. ഗോപാലും പരാതിക്കാരിയായ ഭാര്യയും നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി. ഭാര്യയുടെ സത്യവാങ്മൂലം സഹിതം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി രാഹുൽ പി. ഗോപാൽ നൽകിയ ഹരജിയിലാണ് കോടതി നിർദേശം. ആഗസ്റ്റ് 14ന് ഹാജരാകാനാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിട്ടത്. അതുവരെ പ്രതികൾക്കെതിരെ കടുത്ത നടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചു.
ഭാര്യക്ക് തനിക്കെതിരെ പരാതിയില്ലാത്ത സാഹചര്യത്തിൽ കേസിന് പ്രസക്തിയില്ലെന്ന് രാഹുലിന്‍റെ ഹരജിയിൽ പറയുന്നു. ഭർത്താവുമായുള്ള തർക്കങ്ങൾ പരിഹരിച്ചെന്നും ഇതിന് പൊതു താൽപര്യമില്ലെന്നും യുവതി സത്യവാങ്മൂലത്തിൽ പറഞ്ഞു. രാഹുൽ തന്നെ മർദിച്ചിട്ടില്ല. ഒന്നിച്ച് ജീവിക്കാനാണ് ആഗ്രഹം.
അതിനാൽ എഫ്.ഐ.ആർ റദ്ദാക്കുന്നതിൽ എതിർപ്പില്ല. രാഷ്ട്രീയമായും അല്ലാതെയും സ്വാധീനമുള്ള വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് തെറ്റായ മൊഴി നൽകിയതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.