പന്തീരാങ്കാവിലെ ഗാർഹിക പീഡനം; ഗവർണർ റിപ്പോർട്ട് തേടി

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധു ക്രൂരമർദനമേറ്റതിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ രഹിതമാകാൻ എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാകുന്നില്ല. പറയാൻ തന്നെ കഴിയുന്നില്ല. അതിക്രൂര സംഭവമാണ് നടന്നതെന്നും ഗർവണർ തിരുവനന്തപുരത്ത് പറഞ്ഞു. സർക്കാർ റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയായ രാഹുൽ പി.ഗോപാൽ (29) രാജ്യം വിട്ടതായാണ് സൂചന. ഇയാളുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കർണാടകയിലാണെന്ന് കണ്ടെത്തിയിരുന്നു. സിങ്കപ്പൂരിലേക്ക് കടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അന്വേഷണ സംഘം പന്തീരാങ്കാവിലെ വീട്ടിലെത്തി സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    
News Summary - Domestic violence; Governor sought report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.