കോവിഡിന്‍റെ പേരിൽ പ്രവാസികളെയാകെ ആക്ഷേപിക്കരുത് -പി. ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവാസികളെ അനാവശ്യമായി ആക്ഷേപിക്കരുതെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പ്രവാസികളുടെ തിരിച്ചുവരവാണ് കോവിഡ് രോഗികളുടെ എണ്ണം കേരളത്തിൽ കൂടാൻ കാരണം എന്ന വാദം ശരിയല്ല.

പ്രവാസികൾ നമ്മുടെ നാടിന്‍റെ സാമ്പത്തിക സ്രോതസ്സിന്‍റെ നട്ടെല്ലാണ്. സമ്പദ്ഘടനയെ സംരക്ഷിച്ച് നിർത്തുന്നത് പ്രവാസികളാണ്.

പ്രവാസികൾ ചിലരെങ്കിലും സർക്കാർ നിർദേശം കൃത്യമായി അനുസരിക്കാതിരുന്നിട്ടുണ്ടാകാം. എന്നാൽ, ഇതിന്‍റെ പേരിൽ മുഴുവൻ പ്രവാസികളെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല. പ്രവാസികളില്ലെങ്കിൽ കേരളമില്ല -അദ്ദേഹം പറഞ്ഞു.

Full View
Tags:    
News Summary - dont blame nri's covid case in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.