കൊച്ചി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അക്കാര്യങ്ങൾ പ്രധാനമന്ത്രിയും പാർട്ടി ദേശീയ അധ്യക്ഷനുമാണ് തീരുമാനിക്കേണ്ടത്. സംസ്ഥാനത്ത് ബി.ജെ.പിയിലെ പുനഃസംഘടനയെക്കുറിച്ചും അറിയില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണമെന്ന് തനിക്ക് അഭിപ്രായമില്ല. മണിപ്പൂരിൽ ക്രൈസ്തവരെ വേട്ടയാടുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മുൻകാലങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച സമീപനമാണ് അവിടുത്തെ പ്രശ്നങ്ങൾക്ക് കാരണം. മാധ്യമ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തിയ നടപടി മാധ്യമപ്രവർത്തകരോടുള്ള സർക്കാറിന്‍റെ പ്രതികാര സമീപനമാണ് കാണിക്കുന്നത്. ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.