കട്ടപ്പന: കൊലപാതകക്കേസിലെ പ്രതി നിതീഷിനുനേരെ ആക്രോശിച്ച് ജനക്കൂട്ടം. വിജയന്റേതെന്ന് കരുതുന്ന മൃതദേഹം കുഴിച്ചെടുത്ത് തെളിവുകൾ ശേഖരിച്ചശേഷം സാഗര ജങ്ഷനിൽ നവജാതശിശുവിനെ കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുക്കാൻ നിതീഷിനെ പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ജനക്കൂട്ടം ആക്രോശിച്ച് ഓടിയടുത്തത്.
ശക്തമായ പൊലീസ് സന്നാഹത്തോടെ വളരെവേഗം നിതീഷിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ‘കൊലയാളി, കൊല്ലവനെ...’ തുടങ്ങിയ ആക്രോശങ്ങളാണ് ഉയർന്നത്. മുഖംമൂടി ധരിപ്പിച്ചായിരുന്നു രാവിലെ കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ചതെങ്കിലും തിരികെ കൊണ്ടുപോകുമ്പോൾ മുഖം മൂടിമാറ്റിയിരുന്നു. എ.ആർ ക്യാമ്പിലെയും കട്ടപ്പന, വണ്ടന്മേട്, തങ്കമണി, ഉപ്പുതറ, ഉടുമ്പഞ്ചോല തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള എസ്.ഐമാരുടെയും നേതൃത്വത്തിൽ ശക്തമായ പൊലീസ് സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.