ഡോ.ഡി.ബാബുപോൾ അന്തരിച്ചു

തിരുവനന്തപുരം: മുൻ അഡീഷനൽ ചീഫ്​ സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ക്രൈസ്​തവ വേദശാസ്​ത്ര പണ്ഡിതനുമായ ഡോ.ഡി. ബാബു​േപാൾ (78) അന്തരിച്ചു. കരൾ, വൃക്ക രോഗബാധയെ തുടർന്ന്​ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 12.10 ഓടെയിരുന്നു അന്ത്യം. രോഗം മൂർഛിച്ചതിനെ തുടർന്ന്​ കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. സ്​ഥിതി വീണ്ടും വഷളായതോടെ രണ്ട്​ ദിവസം മുൻപ്​ വ​​െൻറിലേറ്ററിലേക്ക്​ മാറ്റി.

കേരളത്തി​​​െൻറ വികസന-സാംസ്​കാരിക മേഖലകളിൽ വലിയ ചലനങ്ങളുണ്ടാക്കിയ നിരവധി പദ്ധതികളുടെയും സംരംഭങ്ങളുടെയും അമരക്കാരനായിരുന്നു. ഇടുക്കി ജല​വൈദ്യുതി പദ്ധതിയുടെ കോർഡിറ്റേറായിരുന്നു. ഇടുക്കി ജില്ല രൂപവത്​കരണത്തിന്​ ഉദ്യോഗതലത്തിൽ ചുക്കാൻ പിടിച്ചു. ജില്ല നിലവിൽവന്ന 1972 ജനുവരി മുതൽ 1975 ആഗസ്​റ്റ്​ വരെ ഇടുക്കി കളക്​ടറായിരുന്നു. ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ്​, ഗതാഗതം റവന്യൂ തുടങ്ങിയ ഒ​േട്ടറെ വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു. കേരള സർവകാല ശാല വൈസ്​ചെയർമാൻ, ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷ്​ണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. ഏറ്റവുമൊടുവിൽ നവകേരള മിഷനുകളുടെ ഉപദേശകനും കിഫ്​ബി ഭരണസമിതി അംഗവുമായിരുന്നു. സർവീസിൽ നിന്ന്​ വിരമിച്ച ശേഷം തദ്ദേശസ്​ഥാപനങ്ങളുടെ ഒാംബുഡ്​സ്​മാനുമായി.

സിവിൽ എഞ്ചിനിയറിങ്​ ബിരുദം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച ശേഷം സിവിൽ സർവീസിലേക്ക്​ തിരിഞ്ഞ ബാബുപോൾ 25 ാം വയസിൽ കൊല്ലം സബ്​കളക്​ടറായാണ്​ ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നാലെ പാലക്കാട്​ കളക്​ടറുമായി. സിവിൽ സർവീസ്​ എന്ന്​ കേൾക്കു​േമ്പാഴേ മലയാളികളുടെ മനസ്സിലെത്തുന്ന പേരുകാരനായ ബാബുപോൾ ആത്​മീയവും ഭൗതികവും രാഷ്​ട്രീയവും വൈജ്ഞാനികവുമായ എന്തിനെക്കുറിച്ചും ആഴത്തിൽ സംസാരിക്കാൻ കഴിയും വിധം അറിവും പ്രാവീണ്യവുമുള്ളയാളായിരുന്നു. ​ ബൈബിൾ വിജ്ഞാനകോശം വേദശബ്​ദരത്​നാകരമടക്കം 35 ഒാളം ഗ്രന്ഥങ്ങൾ എഴുതിയെന്നത്​ ഇൗ വൈജ്ഞാനിക സമ്പത്തിന്​ അടിവരയിടുന്നു.

സുറിയാനി സഭയിലെ വൈദികനും സ്വകാര്യ സ്​കൂൾ പ്രധമാധ്യാപകനുമായ പൗ​േലാസ്​ കോർ എപ്പിസ്​കോപ്പയു​െടയും മിഡിൽ സ്​കൂൾ അധ്യാപിക മേരി ​േപാളി​​​​െൻറയും മകനായി 1941ൽ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിലാണ്​ ബാബ​ുപോൾ ജനിച്ചത്​. ജന്മനാട്ടിൽ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എസ്​.എസ്​.എൽ.സി മൂന്നാം റാ​േങ്കാടെ പാസായി. ഹൈസ്​കൂളിൽ തിരുവിതാംകൂർ മഹാരാജാവി​​​​െൻറയും സർവകലാശാലയിൽ കേന്ദ്രസർക്കാരി​​​െൻറലയും സ്​കോളർഷിപ്പോടെയായിരുന്നു​ പഠനം. ആലുവ കോളജിലായിരുന്നു പ്രീ യൂണിവേഴ്​റ്റി കോഴ്​സ്​. തുടർന്ന്​ എഞ്ചിനിയറിങ്ങിൽ ബിരുദം.

പഠനം കഴിച്ച്​ രണ്ടാഴ്​ചക്കം ജൂനിയർ എഞ്ചിനിയറായി സർവീസിൽ പ്രവേശിച്ചു. ഇതിനിടെയാണ്​ സിവിൽ സർവീസിലേക്ക്​ തിരിയുന്നതും 1964 ൽ കൊല്ലം സബകളക്​ടറായി ​േജാലിയിൽ പ്രവേശിക്കുന്നതും. പിന്നീട്​ പ്രതിരോധ ശാസ്​ത്രത്തിലും വേദശാസ്​ത്രത്തിലും ബിരുദാനന്ത ബിരുദങ്ങൾ സ്വന്തമാക്കി. മലയാളത്തിലും മാനേജ്​മ​​െൻറ്​ സ്​റ്റഡീസിലും ഗവേഷണം. മാനേജ്​മ​​െൻറ്​ സ്​റ്റഡീസിൽ​ പി.എച്ച്​.ഡിയും കരസ്​ഥമാക്കി. വേദശബ്​ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശത്തിന്​ 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. ’മാധ്യമ’ത്തിൽ 592 ലക്കങ്ങളിലായി ‘മധ്യരേഖ’എന്ന പേരിൽ പ്രതിവാര പംക്തി എഴുതിയിരുന്നു. കേന്ദ്രഗവൺമ​​െൻറ്​ സെക്രട്ടറിയായിരുന്ന കുര്യാക്കോസ്​ റോയ്​ പോൾ ഏക സഹോദരനാണ്​. പരേതയായ നിർമല ​േപാൾ ആണ്​ ഭാര്യ. മറിയം ​േജാസഫ്​ (എറണാക​ുളം), ചെറിയാൻ സി.പോൾ (ബാംഗളൂർ) എന്നിവർ മക്കളാണ്​.

Tags:    
News Summary - DR. babau paul death new-Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.