ഡോ. എൻ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തൃപ്പൂണിത്തുറ: ഹിന്ദുമത പ്രഭാഷകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനുമായ ഡോ. എൻ. ഗോപാലകൃഷ്ണൻ (67) അന്തരിച്ചു. ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ട് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിക്കുകയായിരുന്നു.

സി.എസ്.ഐ.ആർ മുൻ സീനിയർ സയന്റിസ്റ്റായിരുന്നു. ബി.എസ്.എൻ.എൽ മുൻ ഉദ്യോഗസ്ഥ പരേതയായ രുഗ്മിണിയാണ് ഭാര്യ. മക്കൾ: ഹരീഷ് (ഐ.ടി ഉദ്യോഗസ്ഥൻ, ബംഗളൂരു), ഹേമ. മരുമകൻ: ആനന്ദ് (ഐ.ടി ഉദ്യോഗസ്ഥൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മേക്കര തുളു ബ്രാഹ്മണ സമാജം ശ്മശാനത്തിൽ.

ഡോ. എൻ. ഗോപാലകൃഷ്ണൻ മുമ്പ് നടത്തിയ പല പ്രഭാഷണങ്ങളും പ്രസ്താവനകളും വിഡിയോകളും രൂക്ഷ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.

Tags:    
News Summary - Dr. N. Gopalakrishnan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.