മാവേലിക്കര: ലോകമറിഞ്ഞ മനഃശാസ്ത്രജ്ഞന് നാടിെൻറ യാത്രാമൊഴി. കരിപ്പുഴ പാലയ്ക്കൽതാഴെ ഡോ. പി.എം. മാത്യു വെല്ലൂരിെൻറ (87) മൃതശരീരം കരിപ്പുഴ സെൻറ് ജോർജ് ഓർത്തഡോക്സ് സെമിത്തേരിയിൽ സംസ്കരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കളടക്കം കുറച്ച് പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
1933 ജനുവരി 31ന് പി.എം. മത്തായിയുടെയും കുഞ്ഞമ്മയുടെയും മകനായാണ് മാത്യു ജനിച്ചത്. മറ്റം സെൻറ് ജോൺസ് എച്ച്.എസ്.എസിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കേരള സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി.
1970 വരെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രി മനഃശാസ്ത്ര വിഭാഗത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായും മെഡിക്കൽ കോളജിൽ അധ്യാപകനായും പ്രവർത്തിച്ചു.
1975 മുതൽ തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സ കേന്ദ്രത്തിെൻറയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണാലിറ്റി െഡവലപ്മെൻറ് എന്ന സ്ഥാപനത്തിെൻറയും ഡയറക്ടറായി പ്രവർത്തിച്ചു. 20ലേറെ പുസ്തകങ്ങളുെട കർത്താവാണ്. തമിഴിലും പുസ്തകം രചിച്ചിട്ടുണ്ട്. മൂന്ന് സിനിമകളിലും അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.