തിരുവനന്തപുരം: മെഡിക്കൽ പി.ജി വിദ്യാർഥിനി ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും ഗൗരവതരവുമെന്ന് കോടതി നിരീക്ഷിച്ചു. കേസ് പ്രാരംഭഘട്ടത്തിലാണ്. പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന അഡീ.പബ്ലിക് പ്രോസിക്യൂട്ടർ പ്രവീൺ കുമാറിന്റെ വാദം പരിഗണിച്ചാണ് ജാമ്യം തള്ളുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
2023 ഡിസംബർ നാലിനാണ് മെഡിക്കൽ കോളജിനു സമീപത്തെ സിറ്റി പ്ലാസ ഫ്ലാറ്റിൽ ഡോ. ഷഹനയെ മരിച്ച നിലയിൽ കണ്ടത്. മൂന്നു ദിവസം കഴിഞ്ഞാണ് മെഡിക്കൽ കോളജ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. റുവൈസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.