കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഒറ്റയാൾ നാടകവുമായി ഒരു സർക്കാർ ജീവനക്കാരൻ. കോഴിക്കോട് സിവ ിൽ സ്റ്റേഷനിലെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളറാഫീസിലെ ഇൻസ്പെക്ടിങ്ങ് അസിസ്റ്റൻറ് വി .എൻ സന്തോഷ് കുമാ റാണ് ‘ചെറുത്തുനിൽപ്’ എന്ന പേരിൽ 10 മിനിറ്റ് നീളുന്ന ഏകാംഗ നാടകവുമായി രംഗത്ത് വന്നിരിക്കുന്നത്. യൂ ട്യൂബി ൽ റിലീസ് ചെയ്തിരിക്കുന്ന നാടകം ഇതിനകം അധികൃതരുടെയും പ്രേക്ഷകരുടെയും അഭിനന്ദനം ഒരുപോലെ പിടിച്ചുപറ്റിയിരിക്കുകയാണ്.
കൊറോണ വൈറസിനെതിരായ ബോധവത്കരണം നടത്തുന്നയാൾ, ഗുരു, ശിഷ്യൻ എന്നീ മൂന്ന് കഥാപാത്രങ്ങളെയും രംഗത്തവതരിപ്പിക്കുന്നത് നാടകകൃത്തായ സന്തോഷ് കുമാർ തന്നെയാണ്. ലോക്ഡൗൺ കാലത്തെ ആശങ്കയോടെ കാണുന്നവരെയും സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയും ഒരുപോലെ അഭിസംബോധന ചെയ്യുന്ന നാടകം പ്രത്യാശയുടെ സന്ദേശമുയർത്തിയാണ് അവസാനിക്കുന്നത്. രോഗത്തെക്കുറിച്ചുള്ള ബോധവത്കരണത്തോടൊപ്പം താൻ സേവനമനുഷ്ടിക്കുന്ന ലീഗൽ മെട്രോളജി വകുപ്പിെൻറ നിർദ്ദേശങ്ങളും ഇദ്ദേഹത്തിെൻറ കഥാപാത്രങ്ങൾ ചർച്ചചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.