വാടാനപ്പള്ളിയിൽ ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

വാടാനപ്പള്ളി: ഇടശ്ശേരിക്കു സമീപം ദേശീയ പാതയിൽ നിയന്ത്രണം വിട്ട ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. പെരിങ്ങോട് കോതച്ചിറ കുമാരന്റെ മകൻ വിപിൻ (39) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 5.45 നാണ് അപകടം. കൊല്ലത്തേക്ക് പഞ്ചസാരയുമായി പോയ ലോറിയുടെ പിറകിലാണ് ദേശീയ പാത നിർമ്മാണത്തിന് മണ്ണുമായി പോയിരുന്ന ടോറസ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടോറസിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.

കാബിനിൽ കുടുങ്ങിയ ഡ്രൈവറെ വലപ്പാട് നിന്നും തൃശൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം വാഹനം വെട്ടിപൊളിച്ച് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് പുറത്തെടുക്കാനായത്. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ വിജീഷ്, ഗ്രേഡ് എ.എസ്.ടി.ഒ ചന്ദ്രൻ, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ റോബിൻസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുധീഷ്, ബൈജു, സജീഷ്, വിഷ്ണു ദാസ് എന്നിവരും തൃശൂർ ഫയർ ആൻഡ് ഡെസ്ക്യൂ സ്റ്റേഷനിൽ നിന്നും എത്തിയ സംഘവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Driver injured after being hit by a Taurus cargo lorry in Vatanapally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.