തിരൂര്‍: രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മംഗലാപുരം-ചെന്നൈ എക്സ്പ്രസില്‍നിന്ന് കേരളത്തില്‍ അപൂർവമായി മാത്രം കാണുന്ന ലഹരിവസ്തുക്കള്‍ പിടികൂടി.ശനിയാഴ്ച പുലര്‍ച്ച മൂന്നോടെ തിരൂര്‍ സ്റ്റേഷനിലെത്തിയ മംഗലാപുരം-ചെന്നൈ എക്സ്പ്രസില്‍ ആര്.പി.എഫ് നടത്തിയ റെയ്ഡില്‍ ബോഗിക്കുള്ളില്‍ ടോയ്ലറ്റിന് സമീപത്തായി സംശായാസ്പദമായി കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരിവസ്തു കണ്ടെത്തിയത്. ചെന്നൈ-മംഗലാപുരം എക്സ്പ്രസ് പൂര്‍ണമായി പരിശോധിച്ചെങ്കിലും ലഹരിവസ്തുക്കള്‍ കടത്തിയ ആളെ കണ്ടെത്താനായില്ല.
ബിഹാറികള്‍ ലഹരിക്കായി ഉപയോഗിക്കുന്ന ബാങ്ക് എന്ന ലഹരി വസ്തുവും പിടികൂടിയതിൽ ഉള്‍പ്പെടും. ഒഡിഷയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ലോക്ഡൗണ്‍ സമയത്ത് നാട്ടിലേക്ക് മടങ്ങിയ അന്തർ സംസ്ഥാനക്കാര്‍ കേരളത്തിലേക്ക് മടങ്ങുമ്പോള്‍ ലഹരിവസ്തുക്കളും കടത്തുന്നുവെന്നാണ് ആര്.പി.എഫ് നല്കുന്ന വിവരം.
ട്രെയിനില്‍ സംശയാസ്പദമായി ബാഗോ മറ്റോ ശ്രദ്ധയില്‍പെട്ടാല്‍ റെയില്‍വേ പൊലീസിനെ വിവരമറിയിക്കണമെന്ന് ആര്.പി.എഫ് എസ്.ഐ ഷിനോജ് പറഞ്ഞു. തിരൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ. സജിതയും സംഘവും സ്ഥലത്തെത്തി ലഹരിവസ്തുക്കള്‍ അടങ്ങിയ ബാഗ് പരിശോധിച്ചു. ലഹരിവസ്തുക്കളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.