3-year-old beaten

മദ്യലഹരിയിൽ 13കാരനെ മുത്തച്ഛൻ മരത്തിൽ കെട്ടിയിട്ട് മർദിച്ചു

കി​ളി​മാ​നൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ മു​ത്ത​ച്ഛ​ൻ 13കാ​ര​നെ തേ​ക്കു​മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ്യ​ഗീ​യ​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ന​ഗ​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വെ​ള്ള​ല്ലൂ​ർ വെ​ള്ള​ല്ലൂ​ർ ഈ​ഞ്ച​മൂ​ല 15-ാം വാ​ർ​ഡി​ൽ ചെ​റു​ക​ര​പൊ​യ്ക പേ​ഴു​വി​ള വീ​ട്ടി​ൽ ബാ​ബു​വാ​ണ് ചെ​റു​മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

വീ​ട്ടി​ൽ മ​റ്റൊ​രാ​ളു​മാ​യി മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന ബാ​ബു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ക​ളു​ടെ മ​ക​ൻ ആ​ദി​ത്യ​നെ (13) ബ​ല​മാ​യി പി​ടി​ച്ച് തേ​ക്കു​മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് ത​ടി​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് മു​റി​വേ​ല്പി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​വ​യ​റി​ൽ ച​വി​ട്ടി വേ​ദ​നി​പ്പി​ച്ച​താ​യും കു​ട്ടി പൊ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി.

പ​ല ദി​വ​സ​ങ്ങ​ളി​ലും ആ​ദി​ത്യ​നും സ​ഹോ​ദ​ര​ൻ അ​ഭി​ജി​ത്തി​നും (14) ആ​ഹാ​രം പോ​ലും കൊ​ടു​ക്കാ​റി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു.

Tags:    
News Summary - Drunk 13-year-old tied to tree and beaten by grandfather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.