തിരുവനന്തപുരം: ഒന്നാംതീയതും ബാറുകൾ ഉൾപ്പെടെ മദ്യശാലകൾ തുറന്നുപ്രവർത്തിപ്പി ക്കുന്നത് സർക്കാർ പരിശോധിക്കുന്നു. ബാറുടമകൾ അടക്കമുള്ളവരിൽനിന്ന് ആവശ്യമു യർന്ന സാഹചര്യത്തിലാണ് ഇക്കാര്യം പുനഃപരിശോധിക്കുന്നതെന്നും അന്തിമതീരുമാനമെ ടുത്തിട്ടില്ലെന്നും എക്സൈസ് വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ‘ഡ്രൈ ഡേ’ക്ക് ബാർ, ബിവറേജസ് ഒൗട്ട്ലെറ്റ്, ബിയർ-വൈൻ പാർലർ ഉൾപ്പെടെ അവധിയാണ്. യു.ഡി.എഫ് സർക്കാറാണ് ശമ്പളദിനമായ ഒന്നിന് മദ്യശാലകൾ അടച്ചിടാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് 432 ബാറും 466 ബിയർ വൈൻ പാർലറും 267 ബിവറേജസ് കോർപറേഷൻ മദ്യവിൽപനശാലകളുമാണുള്ളത്. പുറമെ കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകളുമുണ്ട്. മദ്യവിൽപനയിൽ വർധനയുണ്ടെന്നും ഇത്തരം നിയന്ത്രണങ്ങൾ ഉപഭോഗം കുറയ്ക്കുമെന്ന് പറയുന്നതിൽ കാര്യമില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. 2016-’17 േലതിനെക്കാൾ കഴിഞ്ഞ സാമ്പത്തിക വർഷം മദ്യവിപണനത്തിലൂടെ 851 കോടി രൂപയുടെ വർധനയുണ്ടായതായാണ് കണക്ക്. ബാറുകൾ തുറന്നതോടെ ബിയർ വിൽപന കുറയുകയും വിദേശമദ്യവിൽപന കൂടുകയും ചെയ്തു.
ഇന്ത്യൻ നിർമിത വിദേശമദ്യവിൽപനയിൽ 3.10 ലക്ഷം പെട്ടിയുടെ വർധനയുണ്ടായി. ബിയർ വിൽപന 34.71 ലക്ഷം പെട്ടി കുറഞ്ഞു. മദ്യവിലയും പ്രോഫിറ്റ് മാർജിനും കൂട്ടിയതാണ് വരുമാനത്തിൽ വർധനയുണ്ടാക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.