തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ വഴിയോരക്കച്ചവടം

ത​ല​ശ്ശേ​രി: പ​ച്ച​ക്ക​റി-പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളു​ടെ ക്ര​മാ​തീ​ത​ വി​ല​ക്ക​യ​റ്റ​ത്താ​ൽ വ്യാ​പാ​ര മേ​ഖ​ല​യി​ലു​ണ്ടാ​യ മാ​ന്ദ്യം പ​തി​യെ മാ​റു​ന്നു.വ്യാ​പാ​ര മേ​ഖ​ല​യി​ലു​ണ്ടാ​യ മാ​ന്ദ്യം പ​തി​യെ മാ​റു​ന്നു. ഓ​ണ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മി​രി​ക്കെ വി​പ​ണി​യി​ൽ തി​ര​ക്ക് തു​ട​ങ്ങി. ഓ​ണാ​ഘോ​ഷം പൊ​ലി​പ്പി​ക്കാ​ൻ കേ​ര​ളീ​യ​ർ​ക്കൊ​പ്പം അന്തർസം​സ്ഥാ​ന​ക്കാ​രും ന​ഗ​ര​ത്തി​ലെ​ത്തി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പം വ​ഴി​യോ​രക്കച്ച​വ​ട​വും തെ​രു​വു സ​ജീ​വ​മാ​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് ഓ​ണം വി​പ​ണി സ​ജീ​വ​മാ​യ​ത്. വെ​യി​ലും മ​ഴ​യും വ​ക​വെ​ക്കാ​തെ ഓ​ണാ​ഘോ​ഷ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​മാ​യി ഓ​രോ കു​ടും​ബ​വും ഷോ​പ്പി​ങ്ങി​നാ​യി ന​ഗ​ര​ത്തി​ലി​റ​ങ്ങു​ക​യാ​ണ്.

വ​സ്ത്രം, പാ​ദ​ര​ക്ഷ, ഫാ​ൻ​സി ഷോ​പ്പു​ക​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും പ​ല​വ്യ​ഞ്ജ​നം - പ​ച്ച​ക്ക​റി ക​ട​ക​ളി​ലു​മാ​ണ് തി​ര​ക്ക് കൂ​ടു​ത​ൽ. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച ഓ​ണ​പ്പരീ​ക്ഷ ക​ഴി​യു​ന്ന​തോ​ടെ വി​പ​ണി കൂ​ടു​ത​ൽ സ​ജീ​വ​മാ​കും. വി​റ്റ​ഴി​ക്ക​ൽ വി​ൽ​പ​ന​യും മ​റ്റ് ഓ​ഫ​റു​ക​ളു​മാ​യി വ്യാ​പാ​ര മേ​ഖ​ല ഉ​പ​ഭോ​ക്താ​ക്ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്.

Tags:    
News Summary - Due to excessive ban- vegetables and spices The recession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.