കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ ഓട്ടത്തിനിടെ മണ്ണുമാന്തി യന്ത്രത്തിന്‍റെ മുന്‍ചക്രം ഊരിത്തെറിച്ചു. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ കുളത്തൂപ്പുഴ- അഞ്ചല്‍ പാതിയില്‍ വലിയേല ജങ്ഷനു സമീപമായിരുന്നു അപകടം. ചന്ദനക്കാവില്‍നിന്ന് കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന മണ്ണുമാന്തി യന്ത്രം വലിയേല കവല കഴിഞ്ഞുള്ള ഇറക്കം ഇറങ്ങുന്നതിനിടെ സ്വകാര്യ ട്യൂഷന്‍ സെന്‍ററിനു സമീപം വെച്ച് വലതുവശത്തെ മുന്‍ചക്രം ഊരിത്തെറിക്കുകയായിരുന്നു.
വാഹനത്തിനു മുമ്പേ ഉരുണ്ടുനീങ്ങിയ ചക്രം വേഗത്തില്‍ റോഡിനു വലതുവശത്തേക്ക് മാറി തോട്ടുവക്കത്തെ സംരക്ഷണ ഭിത്തിയില്‍ തിട്ടയില്‍ ഇടിച്ചു നിന്നു. മീറ്ററുകളോളം റോഡിലുരഞ്ഞു നീങ്ങിയ എസ്കവേറ്റര്‍ നിയന്ത്രിച്ച് വശത്തേക്ക് നിര്‍ത്തി. ഇതിനു ഏതാനും മിനിറ്റുകള്‍ക്കു മുമ്പാണ് ട്യൂഷന്‍ സെന്‍ററില്‍നിന്ന് വിദ്യാര്‍ഥികള്‍ സംഘമായി പാതയോരത്തുകൂടി വിദ്യാലയത്തിലേക്ക് പോയത്.
സംഭവസമയം പാതയില്‍ സമീപത്തായി കാല്‍ നടയാത്രികരോ വിദ്യാര്‍ഥികളോ, എതിര്‍ വശത്തുനിന്ന് മറ്റു വാഹനങ്ങളൊ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.