തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ബൂത്ത്ലെവൽ ഓഫിസർമാർക്കുള്ള (ബി.എൽ.ഒ) ഡ്യൂട്ടി ലീവ് നാലു ദിവസമാക്കി ഉത്തരവിറക്കി. കനത്ത ചൂടിൽ വീടുകളിലെത്തി സ്ലിപ് വിതരണത്തിനും വിവരശേഖരണത്തിനും രണ്ടു ദിവസം മാത്രം ഡ്യൂട്ടി ലീവ് അനുവദിച്ചത് സംബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് അവധി നാലു ദിവസമാക്കിയത്. വോട്ടർമാർക്ക് ഇൻഫർമേഷൻ സ്ലിപ് വിതരണത്തിന് പുറമെ, എ.എസ്.ഡി ലിസ്റ്റ് തയാറാക്കൽ, വോട്ടർ ഗൈഡ് വിതരണം എന്നിവയും ബി.എൽ.ഒമാരുടെ ചുമതലയാണ്. പോളിങ്ങിന് അഞ്ചു ദിവസം മുമ്പ് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ഈ സാഹചര്യത്തിലാണ് ഏപ്രിൽ എട്ടിനും 21നും ഇടയിലെ പ്രവൃത്തിദിനങ്ങളിൽ ഏതെങ്കിലും നാലു ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കാൻ വകുപ്പു മേധാവികളോട് തെരഞ്ഞെടുപ്പ് വകുപ്പ് ഉത്തരവിട്ടത്. 300 മുതൽ 450 വരെ വീടുകളിലെത്തി ആയിരത്തോളം വോട്ടർമാർക്കാണ് ഓരോ ബി.എൽ.ഒമാരും സ്ലിപ് നൽകേണ്ടത്. പല വീടുകളിലും ആളില്ലാത്ത സാഹചര്യത്തിൽ ബി.എൽ.ഒമാർ വീണ്ടും എത്തേണ്ടിയും വരും. ഇതെല്ലാം പരിഗണിച്ചാണ് ഡ്യൂട്ടി ലീവ് നാലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.