കായംകുളം: കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. എം.എസ്.എ സ്‌കൂളിന് സമീപം താമസിക്കുന്ന വൈദ്യൻ വീട്ടിൽ സിയാദ് (36) ആണ് മരിച്ചത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ പ്രവർത്തകനും കൂടിയാണ് സിയാദ്. ക്വട്ടേഷന്‍ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കായംകുളത്ത് സി.പി.എം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയര്‍ സ്റ്റേഷനു സമീപത്താണ് സംഭവം നടന്നത്. ക്വാറന്‍റൈൻ കേന്ദ്രത്തില്‍ ഭക്ഷണം നല്‍കി മടങ്ങുമ്പോഴാണ് സംഭവം. കുത്തേറ്റ് വീണഉടൻ തന്നെ കായംകുളം താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരളിന് ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കായംകുളം സ്വദേശി മുജാബാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. ഇയാള്‍ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.