police

മദ്യപിച്ച് വാഹനമോടിച്ച ഡിവൈ.എസ്.പി പിടിയിൽ

അരൂർ: മദ്യപിച്ച് അപകടകരമായ നിലയിൽ ഔദ്യോഗിക വാഹനമോടിച്ച ഡിവൈ.എസ്.പിയെ കസ്​റ്റഡിയിലെടുത്തു. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി അനിലിനെയാണ് അരൂർ പൊലീസ് കസ്​റ്റഡിയിലെടുത്തത്. ദേശീയപാതയിൽ ആലപ്പുഴ ചന്തിരൂരിൽ​ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ചന്തിരൂർ ദേശീയ പാതയിൽ പൊലീസിന്റെ പതിവ് വാഹന പരിശോധനക്കിടെയാണ് ഡിവൈ.എസ്.പി പിടിയിലായത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടെങ്കിലും വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം. 

Tags:    
News Summary - DYSP arrested for drunk driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.