തിരുവനന്തപുരം: വാഹന പരിശോധന ഒാൺലൈനായതോടെ ഞൊടിയിടയിൽ പിടിയും പിഴയും. റോഡിൽ യൂനിഫോമിട്ട് കൈകാണിക്കുന്ന ഉദ്യോഗസ്ഥരെ കാണണമെന്നില്ല. പിഴവിവരം മൊബൈൽ േഫാണിലെത്തുേമ്പാഴാണ് പിടിവീണ കാര്യം വാഹനയുടമ അറിയുക. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള ഇ- -ചെലാന്‍ സംവിധാനം വ്യാപകമായതോടെയാണ് പിഴക്കാര്യത്തിൽ പൊലീസിനും മോേട്ടാർ വാഹനവകുപ്പിനും ചാകരക്കാലമായത്.
അസിസ്റ്റൻറ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടർ മുതല്‍ മുകളിലേക്കുള്ള 900 എന്‍ഫോഴ്സ്മെൻറ് വിഭാഗം ഓഫിസര്‍മാരുടെയും മൊബൈല്‍ ഫോണുകളിലാണ് ഇ-ചെലാൻ സംവിധാനം സജ്ജമാക്കിയത്. ഡ്യൂട്ടിയിലാവണമെന്നില്ല, നിയമലംഘനം ശ്രദ്ധയിൽപെടുന്നത് എപ്പോഴായാലും ഇടപെടാം, പിഴയടിക്കാം. ഇ-ചെലാന്‍ പ്രവര്‍ത്തിക്കും.
വാഹനവിവരങ്ങൾക്കായുള്ള ഏകീകൃത ഒാൺലൈൻ പ്ലാറ്റ്ഫോമായ പരിവാഹനുമായി ബന്ധിപ്പിച്ചാണ് ഇ-െചലാൻ പ്രവർത്തനം. എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ പരിവാഹനിൽ സജ്ജമാണ്. മൊബൈൽ ഫോണിൽ ചിത്രമെടുത്താൽ മാത്രം മതി. വാഹനങ്ങളുടെ രൂപമാറ്റം, മാനദണ്ഡങ്ങൾ പാലിക്കാത്ത നമ്പർ ബോർഡുകൾ, ഹെല്‍മെറ്റ്-സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കൽ, നിയമം ലംഘിച്ചുള്ള പാർക്കിങ് എന്നിവയെല്ലാം സ്മാർട്ട് ഫോൺ വഴി നോട്ടീസും പിഴയുമായെത്തും. പിഴയടയ്ക്കാന്‍ 30 ദിവസ സമയമുണ്ട്. പിഴ ഓണ്‍ലൈനിലും അടയ്ക്കാം. ഇല്ലെങ്കിൽ ഒാൺലൈനായി തന്നെ കേസും കോടതിയിലെത്തും.
പരിശോധനക്ക് നിൽക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടക്കൽ ഇനി നടക്കില്ല. നിരീക്ഷണ കാമറ മുൻകൂട്ടി കരുതിയുള്ള ഗതാഗത അച്ചടക്കവും വിലപ്പോകില്ല. നിയമം ലംഘിച്ചാൽ എപ്പോഴും പിഴ വീഴാം.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥര്‍ തിരിച്ചെത്തിയതോടെയാണ് പരിശോധന ശക്തമായത്. സേഫ് കേരളയുടെ 24 മണിക്കൂര്‍ സ്ക്വാഡുകൾ കൂടി നിരത്തിലിറങ്ങിയാല്‍ പരിശോധന കൂടുതല്‍ കര്‍ശനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.