വടകര: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രെൻറ ബിനാമി സ്ഥാപനങ്ങളെന്ന് ആരോപണമുയര്‍ന്ന വടകരയിലെ മൂന്നു സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടേററ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വടകരയിലെ ഗൃഹോപകരണ കട, അലന് സോള്ളി ബ്രാൻറഡ് വസ്ത്ര വ്യാപാര സ്ഥാപനം, വടകര ടൗണ്‍ഹാളിനു പരിസരത്തെ മൊബൈല്‍ മൊത്ത വ്യാപാര കേന്ദ്രം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കൊച്ചി, കോഴിക്കോട് ഓഫിസുകളിൽനിന്നെത്തിയ രണ്ട് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തിക സ്രോതസ്സടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഇ.ഡിയെത്തിയത്. സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇ.ഡി സംഘത്തിന് ലഭിച്ചെന്നാണ് സൂചന.
വടകര മേഖലയിലെ ചില സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന സാമ്പത്തിക കൈമാറ്റങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങളും ഇ.ഡിക്കു ലഭിച്ചിട്ടുണ്ട്. നേരത്തെ വടകരയിലെ ചില സ്ഥാപനങ്ങള്‍ രവീന്ദ്രെൻറ ബിനാമിയാണെന്നു കാണിച്ച് വി.എസ്. അച്യുതാനന്ദെൻറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന് പരാതി നല്‍കിയിരുന്നു.
ഇതിെൻറകൂടി അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് അറിയുന്നു. വെള്ളിയാഴ്ച രാവിലെ 11ഓടെ തുടങ്ങിയ പരിശോധന രാത്രി ഏറെ വൈകിയും തുടരുകയാണ്. ഏറാമല പഞ്ചായത്തിലെ നെല്ലാച്ചേരി സ്വദേശിയാണ് സി.എം. രവീന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.