കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരും; വീണക്കെതിരെ കേസെടുക്കാനൊരുങ്ങി ഇ.ഡി; എസ്.എഫ്.ഐ.ഒയോട് മാസപ്പടി കേസിന്റെ രേഖകൾ ആവശ്യപ്പെട്ടു

'കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരും'; വീണക്കെതിരെ കേസെടുക്കാനൊരുങ്ങി ഇ.ഡി; എസ്.എഫ്.ഐ.ഒയോട് മാസപ്പടി കേസിന്റെ രേഖകൾ ആവശ്യപ്പെട്ടു

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തേക്കുമെന്ന് റിപ്പോർട്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട രേഖകൾ എസ്.എഫ്.ഐ.ഒയോട് ഇ.ഡി ആവശ്യപ്പെട്ടു. നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്ന ഇ.ഡി കേസ് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് പറയുന്നത്.

നേരത്തെ കർണാടക ഹൈക്കോടതിയിൽ ഈ കേസ് വന്നപ്പോഴാണ് ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ എസ്എഫ്ഐഒയോട് ഇ.ഡി രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, മാസപ്പടിക്കേസിൽ എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിം.എം.ആർ.എൽ ഹരജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജികളിൽ വാദം കേൾക്കുക. കേസിൽ ടി. വീണയെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ കേന്ദ്ര കമ്പനി കാര്യമന്ത്രാലയം പ്രോസികൂഷൻ നടപടികൾക്ക് അനുമതി നൽകിയിരുന്നു.

സേ​വ​ന​മി​ല്ലാ​തെ പ​ണം കൈ​പ്പ​റ്റി​യെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് വീ​ണ​ക്കും സി.​എം.​ആ​ർ.​എ​ൽ എം.​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​ക്കും എ​ക്സാ​ലോ​ജി​ക്കി​നും സി.​എം.​ആ​ർ.​എ​ല്ലി​നും സ​ഹോ​ദ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ക​മ്പ​നി​കാ​ര്യ​ച​ട്ടം 447 വ​കു​പ്പ് ചു​മ​ത്തി​യ​ത്. ആ​റു​മാ​സം മു​ത​ൽ 10 വ​ർ​ഷം​വ​രെ ത​ട​വു​ശി​ക്ഷ കി​ട്ടാ​വു​ന്ന വ​കു​പ്പാ​ണി​ത്. വീ​ണ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രാ​യ 166 പേ​ജ്​ കു​റ്റ​പ​ത്ര​മാ​ണ്​ കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച​ത്.

എ​സ്.​എ​ഫ്.​ഐ.​ഒ​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​ത്​ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നാ​ണ്​ സി.​പി.​എം നി​ല​പാ​ട്. ഇ​തി​നെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​ൻ സി.​പി.​എം നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - ED may file a case against T. Veena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.