കോഴിക്കോട്: പ്ലസ്ടു കോഴ കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എം.എൽ.എയുമായ കെ.എം. ഷാജിയെ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) 14 മണിക്കൂറോളം ചോദ്യം ചെയ്തു.
കണ്ണൂർ അഴീക്കോട് സ്കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയിലാണ് ചോദ്യംചെയ്യല്‍. ഇ.ഡിയുടെ കോഴിക്കോട് മേഖല ഓഫിസില്‍ പത്തുമണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 11.45നാണ് അവസാനിച്ചത്. ബുധനാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജിയുടെ ഭാര്യ ആശ, ലീഗ് നേതാവും മുന്‍ പി.എസ്.സി അംഗവുമായ ടി.ടി. ഇസ്മായിൽ എന്നിവരെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളിലും ഇ.ഡി വ്യക്തത വരുത്തി.
അനുമതി നൽകിയതിലും അധികം വലുപ്പത്തിലാണ് ഷാജി മാലൂർക്കുന്നിൽ വീടു നിർമിച്ചെതന്നും കെട്ടിട നികുതിയും ആഡംബര നികുതിയും അടക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഷാജിക്കെതിരെ അന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടിട്ടുണ്ട്. അഭിഭാഷകനും സി.പി.എം പന്നിയങ്കര േലാക്കൽ കമ്മിറ്റി അംഗവുമായ എം.ആർ. ഹരീഷ് നൽകിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.