കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിനിമ നടിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. തമിഴ് -കന്നഡ സിനിമ നടി അക്ഷര റെഡ്ഡിയെയാണ് ഇ.ഡിയുടെ കോഴിക്കോട് ഓഫിസിൽ ചോദ്യം ചെയ്യുന്നത്.
രാവിലെ 11 മണിയോടെ അക്ഷര ചോദ്യം ചെയ്യലിന് ഹജരാകാൻ കോഴിക്കോട് ഓഫിസിലെത്തി. 2013ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടുമ്പാശ്ശേരി സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യൽ.
2013ൽ കൊച്ചി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോ സ്വർണം കസ്റ്റംസ് പിടിച്ചിരുന്നു. പ്രമുഖ ജ്വല്ലറികളിലേക്കാണ് സ്വർണം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി ഇ.ഡിയും കേസെടുത്തിരുന്നു. കേസിലെ മുഖ്യപ്രതിയായ ഫായിസിന്റെ ഉന്നതബന്ധങ്ങളും പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അക്ഷരയെയും പൊലീസ് ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്തുമായി അക്ഷരക്ക് ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.