ചാവക്കാട്ടെ പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്

തൃശ്ശൂർ: ചാവക്കാട്ടുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ( പി.എഫ്.ഐ) സംസ്ഥാന നേതാവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അന്വേഷണ സംഘം റെയ്‌ഡ് നടത്തുന്നു. മുനയ്ക്കകടവിൽ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലാണ് ഇ.ഡി കൊച്ചി ഓഫീസിൽ നിന്നുള്ള സംഘം പരിശോധനക്കെത്തിയത്.

ചാവക്കാട് പൊലീസ് സംഘവും ഇവർക്കൊപ്പമുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാവ് കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് വിവരം. 

Tags:    
News Summary - ED raid at Chavakkad Popular Front leader's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.