ഇ.ഡി ആവശ്യപ്പെടുന്നത്‌ നിയമവിരുദ്ധ കാര്യങ്ങൾ -എം.കെ. കണ്ണൻ, സംസ്​ഥാന ഏജൻസികൾ സഹകരിക്കുന്നില്ലെന്ന്​ ഇ.ഡി

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ്‌ ഡ​യ​റ​ക്ട​റേ​റ്റ്‌ (ഇ.​ഡി) ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്‌ നി​യ​മ​വി​രു​ദ്ധ​വും ഇ​ല്ലാ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ളെ​ന്ന് സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും തൃ​ശൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്‌ പ്ര​സി​ഡ​ന്റും കേ​ര​ള ബാ​ങ്ക്‌ വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​യ എം.​കെ. ക​ണ്ണ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത് വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടു. സ്വ​ത്ത് വി​വ​ര​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും നേ​രി​ട്ടെ​ത്തി​ച്ചി​രു​ന്നു. ബാ​ങ്ക്‌ ഇ​ട​പാ​ട്‌ വി​വ​ര​ങ്ങ​ളും കൈ​മാ​റി. എ​ന്നി​ട്ടും എം.​കെ. ക​ണ്ണ​ൻ ചോ​ദ്യം ചെ​യ്യ​ലി​നോ​ട്‌ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ്‌ ഇ.​ഡി മാ​ധ്യ​മ​ങ്ങ​ൾ​ക്ക്‌ ന​ൽ​കി​യ വി​വ​രം.

ബാ​ങ്കി​ൽ​നി​ന്ന്‌ എ​ന്തൊ​ക്കെ വി​വ​ര​ങ്ങ​ൾ വേ​ണ​മെ​ന്ന്‌ ഇ.​ഡി ഇ​തു​വ​രെ ക​ത്ത്‌ ന​ൽ​കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ളു​ടെ ക​ത്ത് പു​റ​ത്തു​വി​ട്ട​ത്.

ത​ന്റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​ക്കൗ​ണ്ട്, ആ​സ്തി വി​വ​ര​ങ്ങ​ളെ​ല്ലാം രേ​ഖാ​മൂ​ലം ന​ൽ​കി. വി​ദേ​ശ​ത്തു​ള്ള മ​ക​ളു​ടേ​ത് ഒ​ഴി​ച്ചു​ള്ള​തെ​ല്ലാം ന​ൽ​കി. ഇ​ത് വേ​ണ​മെ​ങ്കി​ൽ ഇ​ക്കാ​ര്യ​മാ​യി​രു​ന്നു അ​റി​യി​ക്കേ​ണ്ട​ത്, അ​തു​ണ്ടാ​യി​ല്ല. ത​നി​ക്ക് എ​ട്ടോ ഒ​മ്പ​തോ ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ണ്ട്. നി​സ്സാ​ര​മാ​യ 100 രൂ​പ​യി​ൽ ചേ​ർ​ന്ന അ​ക്കൗ​ണ്ടു​ക​ളു​മു​ണ്ട്. ഒ​രി​ക്ക​ലും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തി​ന്റെ​യ​ട​ക്കം വി​വ​ര​ങ്ങ​ൾ ന​ൽ​കി. ആ​ധാ​ര​ങ്ങ​ളു​ടെ പ​ക​ർ​പ്പാ​ണ് വീ​ണ്ടും ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​വി​ഹി​ത​മാ​യി പി​താ​വ് ന​ൽ​കി​യ എ​ട്ട് സെ​ന്റ് ഭൂ​മി​യാ​ണു​ള്ള​ത്. ബി​നാ​മി വാ​യ്പ​യു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രാ​വ​ശ്യം. തൃ​ശൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ബി​നാ​മി ലോ​ൺ ഇ​ല്ല. ഏ​തെ​ങ്കി​ലും വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​കാ​മെ​ന്ന​ല്ലാ​തെ എ​ങ്ങ​നെ​യാ​ണ് ബി​നാ​മി​യെ​ന്ന് ബാ​ങ്കി​ന് ക​ണ്ടെ​ത്താ​നാ​വു​ക. ഇ​വി​ടെ ബി​നാ​മി വാ​യ്പ​യു​ണ്ടെ​ന്ന് ഇ.​ഡി സ​മ​ർ​ഥി​ക്കു​ക​യാ​ണ്. വ​സ്തു പ​ണ​യ​പ്പെ​ടു​ത്തി ഒ​ന്നി​ൽ കൂ​ടു​ത​ൽ വാ​യ്പ​യെ​ടു​ത്ത വി​വ​ര​ങ്ങ​ൾ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ല്ലാ രേ​ഖ​ക​ളു​ടെ​യും സൂ​ക്ഷി​പ്പു​കാ​ര​ൻ സെ​ക്ര​ട്ട​റി​യാ​ണ്‌. സെ​ക്ര​ട്ട​റി​യോ​ട്‌ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​കാ​മെ​ന്നി​രി​ക്കെ പ്ര​സി​ഡ​ൻ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് ആ​സൂ​ത്രി​ത​മാ​ണ്.

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്‌​പ ത​ട്ടി​പ്പി​ൽ പ്ര​തി​യാ​യ പി. ​സ​തീ​ഷ്‌​കു​മാ​റി​ന്‌ തൃ​ശൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലും അ​ക്കൗ​ണ്ടു​ണ്ടാ​യി​രു​ന്നു. അ​തി​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ ഉ​​ണ്ടെ​ന്ന​ത് ശു​ദ്ധ നു​ണ​യാ​ണ്. 3500 രൂ​പ​യാ​ണു​ള്ള​ത്‌. 20 ല​ക്ഷം രൂ​പ വാ​യ്‌​പ ഉ​ണ്ടാ​യി​രു​ന്ന​ത്‌ അ​ട​ച്ചു​തീ​ർ​ത്തു. ഇ​തി​നു പു​റ​മെ എ​സ്‌.​ടി ജ്വ​ല്ല​റി ഉ​ട​മ​യു​ടെ അ​ക്കൗ​ണ്ട്‌ വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തൊ​ക്കെ സൂ​ക്ഷി​ക്കു​ക പ്ര​സി​ഡ​ന്റി​ന്റെ ചു​മ​ത​ല​യ​ല്ല. സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നും ഇ​ട​പാ​ടു​കാ​രെ ഭീ​തി​യി​ലാ​ക്കി നി​ക്ഷേ​പം പി​ൻ​വ​ലി​പ്പി​ക്കാ​നു​മാ​ണ് നീ​ക്ക​മെ​ന്നും ക​ണ്ണ​ൻ പ​റ​ഞ്ഞു.

സംസ്​ഥാന ഏജൻസികൾ സഹകരിക്കുന്നില്ലെന്ന്​ ഇ.ഡി

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്​ ത​ട്ടി​പ്പ്​ കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ സം​സ്​​ഥാ​ന​ത്തെ ഏ​ജ​ൻ​സി​ക​ൾ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി). കേ​സി​ലെ പ്ര​തി​ക​ളാ​യ വ​ട​ക്കാ​​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ സി.​പി.​എം കൗ​ൺ​സി​ല​ർ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ, ബാ​ങ്കി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ സി.​കെ. ജി​ൽ​സ്​ എ​ന്നി​വ​രെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക പി.​എം.​എ​ൽ.​എ കോ​ട​തി​യി​ൽ ഇ.​ഡി ഇ​ക്കാ​ര്യം ബോ​ധി​പ്പി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച്, സ​ഹ​ക​ര​ണ വ​കു​പ്പ്​ എ​ന്നി​വ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ല. രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും ന​ൽ​കു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ൻ ഈ ​ഏ​ജ​ൻ​സി​ക​ൾ ശ്ര​മി​ക്കു​ന്ന​താ​യും ഇ.​ഡി ആ​രോ​പി​ച്ചു. ഇ.​ഡി​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി, ഒ​രു ദി​വ​സ​ത്തേ​ക്ക്​ ഇ​രു​വ​രെ​യും ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ചോ​ദ്യം ചെ​യ്യ​ലി​ന്​ ശേ​ഷം ചൊ​വ്വാ​ഴ്​​ച വൈ​കു​ന്നേ​രം നാ​ലി​ന്​ മു​മ്പ്​ തി​രി​കെ ഹാ​ജ​രാ​ക്കാ​നാ​ണ്​ നി​ർ​ദേ​ശം.

അ​തി​നി​ടെ, പെ​രി​ങ്ങ​ണ്ടൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​ര​വി​ന്ദാ​ക്ഷ​​ന്‍റെ അ​മ്മ ച​ന്ദ്ര​മ​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ 62 ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ഇ.​ഡി​യു​ടെ വാ​ദം തെ​റ്റാ​ണെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. ബാ​ങ്കി​ൽ ച​ന്ദ്ര​മ​തി​ക്ക് ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളു​ണ്ടെ​ന്നും ഇ.​ഡി അ​വ​കാ​ശ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ൾ ഈ ​അ​ക്കൗ​ണ്ടു​ക​ളി​ലൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഇ​തി​ന് മ​റു​പ​ടി​യാ​യി, അ​ര​വി​ന്ദാ​ക്ഷ​ന്‍റെ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടും ഇ​ട​പാ​ടു​ക​ളും സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ പെ​രി​ങ്ങ​ണ്ടൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി ഇ-​മെ​യി​ൽ മു​ഖേ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഇ.​ഡി വാ​ദി​ച്ചു.

Tags:    
News Summary - ED says that state agencies are not cooperating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.