എടക്കൽ ഗുഹ സംരക്ഷിച്ചത് എം.ജി.എസ് -വയനാട് പ്രകൃതി സംരക്ഷണ സമിതി

എടക്കൽ ഗുഹ സംരക്ഷിച്ചത് എം.ജി.എസ് -വയനാട് പ്രകൃതി സംരക്ഷണ സമിതി

കൽപറ്റ: വിശ്വപ്രസിദ്ധമായ എടക്കൽ ഗുഹയെ ക്വാറി മാഫിയയിൽ നിന്നും സംരക്ഷിക്കാൻ മുന്നിൽ നിന്നത് എം.ജി .എസ് നാരായണനായിരുന്നവെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. 1986 ൽ നടത്തിയ ഐതിഹാസിക സമരത്തെ മുന്നിൽ നിന്നും നയിക്കുകയും ഊർജം പകരുകയും ചെയ്ത ചരിത്ര പണ്ഡിതന്മാരിൽ പ്രമുഖൻ മാത്രമല്ല, വയനാടിൻറെ അദ്വിദ്വീയമായ ചരിത്ര സമ്പന്നതയും സാംസ്കാരി പൈതൃകവും കണ്ടെത്തുകയും ലോകത്തെ അറിയുക്കുകയും ചെയ്തതു.

ക്വാറി മാഫിയയോടും അന്നത്തെ സംസ്ഥാന ഭരണകൂടത്തോടും പൊരുതിയാണ് എടക്കൽ ഗുഹ സംരക്ഷിച്ചത്. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് മെമ്പർ സെക്രട്ടറിയായിരുന്ന ഇർഫാൻ ഹബീബിനൊപ്പം നേരിട്ട് കണ്ടാണ് അമ്പുകുത്തിയിലെ ക്വാറികൾ നിരോധിപ്പിച്ചത്. എടക്കൽ ഗുഹ സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിന് ഇന്ത്യയിലൊട്ടുക്കുമുള്ള ക്യാമ്പസുകളിൽ പിൻതുണ ഉയർന്ന് വന്നത് എം.ജി എസിൻറെ നേതൃത്വത്തിലുള്ള ചരിത്രപണ്ഡിതന്മാരുടെ ശ്രമഫലമായിട്ടായിരുന്നു.

അന്ന് അത്തരമൊതു പ്രക്ഷോഭമുണ്ടിയിരുന്നില്ലെങ്കിൽ ഇന്ന് ഏടക്കൽ ഗുഹ ഒരു കൽകുമ്പാരമായി മാറിയേനെ. എടക്കൽ ഗുഹാസംരക്ഷണ പ്രക്ഷോഭത്തെ തുടർന്നാണ് വയനാടിൻറെ സമ്പന്നമായ ചരിത്ര പൈതൃകത്തെക്കുറിച്ചുള്ള ചിന്തയും പ്രവർത്തനവും എം.ജി.എസും രാജൻ ഗുരുക്കളും എം.ആർ രാഘവവാര്യരും ആരംഭിച്ചത്. തൊവരിചിത്രങ്ങൾ അങ്ങനെയാണ് കണ്ടെത്തിയത്. തുടർന്ന് കല്ലമ്പലങ്ങൾ എന്ന് അറിയപ്പെട്ടിരുന്ന മധ്യവയനാട്ടിലുണ്ടായിരുന്ന ജൈനബസ്തികൾ കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്തു.

അമ്പുകുത്തി താഴ്വാരത്തുള നിരവധി മുനിയറകളും നന്നങ്ങാടികളും കണ്ടെത്തി എസ്കിവേറ്റ് ചെയ്ത് രേഖപ്പെടുത്തി. വയനാടിൻറെ വിവിധ ഭാഗങ്ങളിണ്ടോയിരുന്ന വീരക്കല്ലുകൾ വെളിവാക്കപ്പെട്ടു. വിജയനഗര സാമ്രാജ്യകാലത്തും അതിനുമുമമ്പുമുള്ള വെണ്ണക്കല്ലിലും കരിങ്കല്ലിലും തീർത്ത പ്രതിമകളും ശില്പങ്ങളും മുത്തങ്ങ ,റാംപൂർ, മാവിൻഹള്ള, തിരുനെല്ലി തുടങ്ങിയ കാടുകളിൽ ചിതറിക്കിടന്നവ കണ്ടെത്തുകയും ശേഖരിക്കുകയും ചെയ്തു.

വയനാട് ചരിത്രാവശിഷ്ടങ്ങളുടെ അമൂല്യ ഖനിയാണെന്ന് കണ്ടെത്തിയത് പരിസ്ഥിതി പ്രവർത്തകരുടെ പിൻതുണയോടെ എം.ജി.എസിന്റെ നേതുത്വത്തിൽ ഡോ .രാഘവവാര്യർ , ഡോ: രാജൻ ഗുരുക്കൾ എന്നിവരടങ്ങിയ സംഘമായിരുന്നു. ഇവസംരക്ഷിക്കുന്നതിനും പഠിക്കുന്നതിനും എടക്കൽ താഴ്വാരത്തുള്ള അമ്പലവയലിൽചരിത്രമ്യൂസിയവും വയനാട് ചരിത്ര പഠന കേന്ദ്രവും സ്ഥാപിക്കാൻ മുൻകൈയെടുത്തതും എം.ജി.എസും സംഘവുമായിരുന്നു.

പിന്നീട് ഡി.ടി.പി.സി.ക്ക് ഇവയെല്ലാം കൈമാറിയതിനെ തുടർന്ന് അവ ലക്ഷ്യസ്ഥാനത്തെത്താതിൽ എം.ജി.എസ് ദുഃഖിതനും നിരാശഭരിതനുമായിരുന്നു. എടക്കൽ ഗുഹാ സംരക്ഷണത്തിൻറെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി സംഘടിപ്പിച്ച ചരിത്രസെമിനാറിൽ അദ്ദേഹം അതു പ്രകടിപ്പിക്കുകയും ചെയ്തു. വയനാടിൻറെ ചരിത്രവും സംസ്കാരവും പ്രകൃതി സമ്പന്നനതയും ലോകത്തിനു മുൻപിൽ അനാവരണം ചെയ്യുകയും സംരക്ഷണ ശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത ചരിത്രകാരനാണ് എം.ജി.എസ് എന്ന് വയനാട് പ്രകൃതി പ്രസിഡന്റ് എൻ. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും അറിയിച്ചു. 

Tags:    
News Summary - Edakkal Cave is protected by MGS-Wayanad Nature Conservation Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.