എടപ്പാൾ: ഇർഷാദിെൻറ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലാകാൻ സാധ്യത. കൊലപാതകശേഷം പ്രതികൾ വാടകക്കെടുത്ത കാർ, അവർക്ക് പരിചയമുള്ള ഒരാളുടെ സർവിസ് സെൻററിൽ നൽകിയിരുന്നു. സർവിസ് ചെയ്യുന്നതിനിടെ ഇദ്ദേഹത്തിന് കാറിൽനിന്ന് പണവും ഇർഷാദിെൻറ തിരിച്ചറിയൽ രേഖയും ലഭിച്ചു.
സംശയം തോന്നിയ ഇദ്ദേഹം പ്രതികളോട് ആരാഞ്ഞപ്പോൾ, ഇർഷാദിനെ കൊലപ്പെടുത്തിയ വിവരം അവർ തുറന്നുപറഞ്ഞതായി പൊലീസ് കണ്ടെത്തി. ഈ സുഹൃത്തിനൊപ്പം ചേർന്നാണ് പ്രതികൾ ഇർഷാദിെൻറ ലാപ്ടോപ്പും അനുബന്ധ സാധനങ്ങളും പുഴയിൽ എറിഞ്ഞതെന്നാണ് വിവരം.
ഇതേ സുഹൃത്തിന് മൂന്ന് തവണയായി ഒരുലക്ഷം രൂപ പ്രതികൾ നൽകിയതായും പൊലീസ് പറയുന്നു. കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചെന്ന പേരിൽ ഈ സുഹൃത്തിനെ പ്രതിചേർക്കാനാണ് സാധ്യത.
കേസിലെ ഒന്നാംപ്രതി സുഭാഷും രണ്ടാംപ്രതി എബിനുമാണ്. സുഭാഷ് മുഖേനയാണ് ഇർഷാദ് എബിനെ പരിചയപ്പെടുന്നത്. എബിൻ ഒരു മനയിലെ ഡ്രൈവറാണെന്നും അവിടെ പഞ്ചലോഹ വിഗ്രഹമുണ്ടെന്നുമാണ് ഇർഷാദിനെ വിശ്വസിപ്പിച്ചത്. രണ്ടുലക്ഷം രൂപ നൽകിയിട്ടും പഞ്ചലോഹ വിഗ്രഹം ലഭിക്കാത്തതിനെത്തുടർന്ന് എബിനുമായി ഇർഷാദ് തർക്കമുണ്ടാക്കിയതായും പൊലീസ് പറയുന്നു.
തുടർന്നാണ് ഇർഷാദിനെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചതെന്നാണ് മൊഴി. ഇതിനുശേഷമാണ് മൂന്ന് ലക്ഷം രൂപയുമായി വന്നാൽ പഞ്ചലോഹ വിഗ്രഹം തരാമെന്ന് ഇർഷാദിനോട് പറഞ്ഞത്. ഇർഷാദിെൻറ ഫോണും ലാപ്ടോപ്പും ചമ്രവട്ടം പുഴയിലും ഒരു ഷൂ മൂടാലിലും മറ്റേത് കോഴിക്കോട് ബൈപാസിലും ഉപേക്ഷിച്ചതായാണ് മൊഴി. തിങ്കളാഴ്ച പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും. തുടർന്ന് വിശദമായി ചോദ്യം ചെയ്യും.
ചങ്ങരംകുളം: നീണ്ട 18 മണിക്കൂർ െതരച്ചിലിനൊടുവിലും പ്രതീക്ഷ കൈവിട്ടിരുന്നില്ല പൊലീസ് ഉദ്യോഗസ്ഥർ. അന്വേഷണ ചുമതലുള്ള തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവും ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലും ഇർഷാദിെൻറ മൃതദേഹം ഈ കിണറ്റിൽ തന്നെയുണ്ടെന്ന നിഗമനത്തിലായിരുന്നു അവസാനനിമിഷം വരേയും.
കിണറ്റിൽ നിന്ന് ഏറെ മാലിന്യങ്ങൾ പുറത്തെടുത്ത് രണ്ടാംദിന തെരച്ചിൽ നിർത്താൻ മിനിറ്റുകൾ ശേഷിക്കവെയാണ് മൃതദേഹം പൊതിഞ്ഞ ചാക്ക് കണ്ടെത്തിയത്. തൃച്ചി സ്വദേശികളായ രവിയും വിജയുമാണ് ഈ ചാക്ക് പുറത്തെടുത്തത്. പ്രദേശവാസികളും സഹകരിച്ചു. ഇർഷാദിെൻറ മൊബൈൽ, ലാപ്ടോപ്പ് എന്നിവ കണ്ടെത്താൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.