ആലപ്പുഴ: സാക്ഷരതാ മിഷെൻറ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയിൽ 97-ം വയസ്സിൽ 98ശതമാനം മാർക്കോടുകൂടി ഒന്നാം റാങ്ക് നേടിയ കാർത്ത്യായനി അമ്മക്ക് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥിെൻറ വക ലാപ്ടോപ്പ്. കാർത്യായനി അമ്മയെ അനുമോദിക്കാൻ കാർത്ത്യായനി അമ്മയുടെ വീട്ടിലെത്തിയ മന്ത്രി സ്വന്തം നിലയിൽ വാങ്ങിയ ലാപ്ടോപ് അവർക്ക് സമ്മാനിക്കുകയായിരുന്നു.
കമ്പ്യൂട്ടർ പഠിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നേരത്തെ കാർത്ത്യായനി അമ്മ പറഞ്ഞിരുന്നു. ലാപ് ടോപ്പ് കിട്ടിയ ഉടൻ തന്നെ കാർത്ത്യായനി അമ്മ ഇംഗ്ലീഷിൽ തെൻറ പേര് ടൈപ്പ് ചെയ്തു കാണിച്ചു.
അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് അവർ പങ്കുവച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, എസ്.െഎ.ഇ.ടി ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.