മഞ്ചേരി: വിവാദമായ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിലൂടെ തെറ്റായ സന്ദേശം നൽകാൻ ചിലർ ശ്രമിക്കുന്നതിനിടെ മലപ്പുറം വീണ്ടും സ്നേഹ സാേഹാദര്യത്തിെൻറ മറ്റൊരു കഥകൂടി പറയുകയാണ്. ചെറിയ പെരുന്നാൾ ദിനത്തിൽ മഞ്ചേരി സി.എസ്.ഐ പള്ളി ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹ് സാഹോദര്യത്തിന്റെ കഥയായി മാറുകയാണ്. നമസ്കാരത്തിനുശേഷം ഫാദർ ജോയിക്ക് സ്നേഹോപാഹാരവും കൈമാറി.
സഹോദര മതസ്ഥർ തമ്മിൽ പരസ്പരം സ്നേഹം പങ്കിടുന്ന കാഴ്ച പകർത്താൻ വിവിധ മാധ്യങ്ങളും സ്ഥലത്തെത്തി. വെറുപ്പിന്റെ കടകൾ തുറക്കുന്ന കാലത്ത് ഇതൊരു അനിവാര്യതയാണെന്ന് ഫാദർ ജോയ് മാധ്യമങ്ങളോട് പറഞ്ഞു. ഈദ്ഗാഹിനുവേണ്ടി ഒരുക്കങ്ങൾ നടത്തുന്നതിലുൾപ്പെടെ സി.എസ്.ഐ പള്ളിയുടെ ഭാഗത്തുനിന്നും പൂർണ സഹകരണമാണുണ്ടായിരുന്നു. ഇത്, പതിവ് കാഴ്ചയാണ് മഞ്ചേരിക്കാർക്ക്. പക്ഷെ, വെറുപ്പിന്റെ വിഷ വിത്തുകളുമായി ചിലർ ബോധപൂർവം നാടിനെ മലിനമാക്കാൻ ശ്രമിക്കാൻ ഈ ചേർത്ത് പിടിക്കലുകൾ ചർച്ചചെയ്യേണ്ടത് അനിവാര്യതയാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.