റമ്പൂട്ടാന്‍ കുരു തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോട്ടയം: റമ്പൂട്ടാന്‍ പഴം പൊളിച്ചു നല്‍കുന്നതിനിടെ കുരു തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പാലാ മീനച്ചില്‍ സുനില്‍ ലാല്‍-ശാലിനി ദമ്പതികളുടെ മകന്‍ ബദരീനാഥാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പഴം നല്‍കുന്നതിനിടെ കുരു കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Tags:    
News Summary - Eight-month-old baby dies after rambutan seed stuck in throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.