മധുര: പാർലമെന്റിൽ നടന്ന വഖഫ് ബില്ല് ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിനെ വിമർശിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം രംഗത്തെത്തി. എന്തുകൊണ്ട് അദ്ദേഹം മാറിനിന്നത് എന്നറിയില്ല. ബില്ലിനെ പാർലമെൻറിൽ എതിർക്കാൻ തീരുമാനിച്ചതിനാൽ കോൺഗ്രസിന്റെ എതിർപ്പിന് നേതൃത്വം നൽകേണ്ട ആളായിരുന്നു രാഹുലെന്നും കരീം പറഞ്ഞു.
മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വഖഫ് ചെയ്യുന്ന ഭൂമി ഭരണപരമായി നടത്തുന്നതിനാണ് വഖഫ് ബോർഡുകൾ. അത് എത്രയോ വർഷമായി ഇന്ത്യാ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന സമ്പ്രദായമാണ്. അതിനെ ഒരു നിയമം മൂലം മാറ്റം വരുത്തുമ്പോൾ അതുമായി ബന്ധപ്പെട്ട വിഭാഗവുമായി ഒരു ചർച്ച പോലും സർക്കാർ നടത്തിയില്ല.
കടുത്ത മത വിഭജനം ഉണ്ടാക്കാനാണ് ബില്ല് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് ശക്തമായി അതിനെ എതിർക്കുന്നതെന്നും കരീം സി.പി.എം പാർട്ടി കോൺഗ്രസ് നഗരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.