ജ​യ​ൻ

നിയമ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച വയോധികൻ പിടിയിൽ

തൃ​പ്പൂ​ണി​ത്തു​റ: നി​യ​മ വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ​യോ​ധി​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ദ​യം​പേ​രൂ​ർ പൂ​ത്തോ​ട്ട ആ​ലു​ങ്ക​ലി​ൽ ച​മ്പേ​ക്കാ​ട്ടി​ൽ സി.​കെ. ജ​യ​നെ (63) യാ​ണ് ഉ​ദ​യം​പേ​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം.

സു​ഹൃ​ത്തി​നൊ​പ്പം പു​ത്ത​ൻ​കാ​വി​ൽ ഉ​ത്സ​വം ക​ഴി​ഞ്ഞ് താ​മ​സ സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യെ ജ​യ​ൻ റോ​ഡി​ൽ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട് ഓ​ടി​യ വി​ദ്യാ​ർ​ഥി​നി സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് അ​ഭ​യം തേ​ടി​യ​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Elderly man arrested for trying to molest law student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.