കിളിമാനൂർ (തിരുവനന്തപുരം): ഇരുമ്പ് തോട്ടിയുപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് വയോധികൻ മരിച്ചു. വെള്ളല്ലൂർ വട്ടവിള പാറവിള വീട്ടിൽ സലിമാണ് (64) മരിച്ചത്. സി.പി.ഐ വട്ടവിള ബ്രാഞ്ച് സെക്രട്ടറിയാണ്.
ഞായറാഴ്ച രാവിലെ 10.30ഓടെയാണ് അപകടം. കാട്ടുചന്ത കാരോട്ട്കോണത്തെ പുരയിടത്തിൽ നിന്ന് തോട്ടിയുപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ സമീപത്തെ ഇലക്ട്രിക് ലൈനിൽ തോട്ടി തട്ടുകയായിരുന്നു. ഇതോടെ ഷോക്കടിച്ച് സലിം താഴേക്ക് വീണു. ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഭാര്യ: താഹിറ. മക്കൾ: സബീന (വട്ടവിള അംഗൻവാടി ഹെൽപ്പർ), സജീന. മരുമക്കൾ: തമീം, ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.