തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് നിയമവാഴ്ചയുടെ പരാജയമാണെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്. പരാതിക്കാരിയെ ഭയപ്പെടുത്താനും നിയമ പോരാട്ടത്തിൽ നിന്ന് പിൻവലിപ്പിക്കാനും പൊലീസ് തന്നെ ശ്രമിച്ചു എന്നത് അപഹാസ്യമാണ്. ഇത്തരം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ല. കർശനമായ ശിക്ഷാ നടപടി സ്വീകരിക്കണം -ജബീന ആവശ്യപ്പെട്ടു.
ഏത് സ്ഥാനം വഹിക്കുന്ന വ്യക്തിയായാലും നിയമത്തിൻ്റെ മുന്നിൽ തുല്യനായിരിക്കണം. ജന പ്രതിനിധിയായി നിയമനിർമ്മാണ സഭയിലിരിക്കുന്നവർ തെറ്റ് ചെയ്യുമ്പോൾ അതിന്റെ ഗൗരവം വർധിക്കുകയാണ് ചെയ്യുന്നത്. അക്രമങ്ങൾക്ക് ഇരയാകുന്നവർക്കാണ് പ്രിവിലേജ് ലഭിക്കേണ്ടത്. അക്രമം കാണിക്കുന്നവർക്കല്ല.
സ്ത്രീ പീഡനക്കേസുകൾ വർധിക്കുകയും പ്രതികൾ പഴുതുകളിലൂടെ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുമ്പോൾ വിവേചനരഹിതമായി നീതി നടപ്പാക്കാൻ അഭ്യന്തര വകുപ്പ് ശ്രമിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.