പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ഭാ​ഗീ​യ അ​ജ​ണ്ട; ഐ​ക്യ​ത്തോ​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ വി​വാ​ദ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​ടെ ച​ട്ട​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​ത് വി​ഭാ​ഗീ​യ അ​ജ​ണ്ട​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന് കോ​ഴി​​ക്കോ​ട്, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ. ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന നി​യ​മം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്നും ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​വ​ർ ഏ​ക​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു. 

ഭി​ന്നി​പ്പി​ച്ചാ​ലേ അ​ധി​കാ​ര​ത്തി​ലെ​ത്തൂ​വെ​ന്ന് സം​ഘ്പ​രി​വാ​ർ തി​രി​ച്ച​റി​യു​ന്നു -ഷാ​ഫി പ​റ​മ്പി​ൽ

വ​ട​ക​ര: രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ച്ചു നി​ർ​ത്തി​യാ​ൽ മാ​ത്ര​മേ അ​ധി​കാ​ര​ത്തി​ൽ തി​രി​കെ​യെ​ത്താ​ൻ ക​ഴി​യൂ​വെ​ന്ന് സം​ഘ്പ​രി​വാ​ർ തി​രി​ച്ച​റി​യു​ന്നു​വെ​ന്ന് വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം അ​ടു​ത്തി​രി​ക്കെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം ക​ർ​ഷ​ക​ന്റെ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളി​ക്കൊ​ണ്ടു​ള്ള​താ​യി​രു​ന്നി​ല്ല, സാ​ധാ​ര​ണ​ക്കാ​ര​ന്റെ ബാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നി​ല്ല, യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ന്റേ​ത​ല്ല, പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്റെ​യോ ഏ​തെ​ങ്കി​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യോ അ​ല്ല, പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​യോ പാ​ച​ക​വാ​ത​ക​ത്തി​ന്റെ വി​ല​യോ കു​റ​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ചും ആ​യി​രു​ന്നി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും ഈ ​വി​ഭാ​ഗീ​യ വി​ജ്ഞാ​പ​ന​ത്തെ ഒ​രു​മി​ച്ചു​നി​ന്ന് എ​തി​ർ​ക്കേ​ണ്ട​തു​ണ്ട്. രാ​ജ്യ​ത്തി​ന്റെ പൗ​ര​ത്വ​ത്തി​ന് മ​തം ഒ​രു മാ​ന​ദ​ണ്ഡ​മാ​ക​രു​ത്. അ​ത് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​ന് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ഒ​ന്ന​ല്ല. അ​ത് രാ​ജ്യ​ത്തെ ത​ക​ർ​ക്കും -ഷാ​ഫി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. 

തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്ടു​ള്ള ധ്രു​വീ​ക​ര​ണ ത​ന്ത്രം വി​ല​പ്പോ​വി​ല്ല -എം.​കെ. രാ​ഘ​വ​ൻ

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കു​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള ബി.​ജെ.​പി​യു​ടെ ധ്രു​വീ​ക​ര​ണ ആ​യു​ധം മാ​ത്ര​മാ​ണെ​ന്ന് കോ​ഴി​ക്കോ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ൻ. മ​ത​ത്തി​ന്റെ പേ​രി​ൽ പൗ​ര​ത്വം ന​ൽ​കു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ ബ​ഹു​സ്വ​ര​ത​ക്കും പാ​ര​മ്പ​ര്യ​ത്തി​നും ക​ള​ങ്ക​മാ​ണ്. രാ​ജ്യ​ത്ത് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ‘ഇ​ൻ​ഡ്യ’ മു​ന്ന​ണി ആ​ദ്യം റ​ദ്ദാ​ക്കു​ക ഈ ​നി​യ​മ​മാ​യി​രി​ക്കും. രാ​ജ്യ​ത്തെ ധ്രു​വീ​ക​രി​ക്കാ​നും മു​സ്‌​ലിം സ​മു​ദാ​യ​ത്തെ മാ​ത്രം അ​പ​ര​വ​ത്ക​രി​ക്കാ​നും ബി.​ജെ.​പി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​ഷ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നേ​റ്റ പ്ര​ഹ​ര​ത്തെ​യും വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും അ​ട​ക്ക​മു​ള്ള ജീ​വ​ൽ പ്ര​തി​സ​ന്ധി​ക​ളെ​യും ച​ർ​ച്ചാ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് എ​ടു​ത്തു​മാ​റ്റാ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്ദേ​ശ്യം വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും രാ​ഘ​വ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 

ബി.​ജെ.​പി​യു​ടേ​ത്‌ തീ​വ്ര​വ​ർ​ഗീ​യ അ​ജ​ണ്ട​; ല​ക്ഷ്യം തെ​ര​ഞ്ഞെ​ടു​പ്പ് -എ​ള​മ​രം ക​രീം

കോ​ഴി​ക്കോ​ട്‌: തീ​വ്ര​വ​ർ​ഗീ​യ അ​ജ​ണ്ട ല​ക്ഷ്യ​മി​ട്ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​തെ​ന്നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ്‌ നേ​ട്ട​മു​ണ്ടാ​ക്കു​ക​യാ​ണ്‌ ആ​ർ.​എ​സ്‌.​എ​സ്‌ ല​ക്ഷ്യ​മെ​ന്നും കോ​ഴി​ക്കോ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ള​മ​രം ക​രീം പ​റ​ഞ്ഞു. പൗ​ര​ത്വ​ത്തി​ന്‌ മ​തം അ​ടി​സ്ഥാ​ന​മാ​ക്കു​ന്ന​ത്‌ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​ണ്‌. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ഏ​തെ​ങ്കി​ലും മ​ത​ത്തി​ന്റെ വി​ഷ​യ​മാ​യി ചു​രു​ക്കാ​നാ​വി​ല്ല. പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ ഒ​രു നേ​ട്ട​വും പ​റ​യാ​നി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്‌ ബി.​ജെ.​പി തീ​വ്ര​വ​ർ​ഗീ​യ​ത​യു​ടെ തു​റു​പ്പു​ശീ​ട്ടി​റ​ക്കു​ന്ന​ത്‌. പാ​ർ​ല​മെ​ന്റി​ൽ ബി​ല്ല്‌ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട സ​ന്ദ​ർ​ഭ​ത്തി​ലെ​ല്ലാം ഇ​ട​തു​പ​ക്ഷം ശ​ക്ത​മാ​യി എ​തി​ർ​ത്തി​ട്ടു​ണ്ട്‌. രാ​ജ്യ​സ​ഭ​യി​ൽ എം.​പി​യെ​ന്ന നി​ല​യി​ൽ ബി​ല്ല്‌ സെ​ല​ക്ട്‌ ക​മ്മി​റ്റി​ക്ക്‌ വി​ട​ണ​മെ​ന്ന ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ച്ചു. വോ​ട്ടി​നി​ട്ടാ​ണ്‌ ഇ​ത്‌ ത​ള്ളി​യ​ത്‌. രാ​ജ്യ​ത്തി​ന്റെ മ​ത​നി​ര​പേ​ക്ഷ​ത​യെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നി​യ​മ​ത്തെ എ​ല്ലാ മ​ത​നി​ര​പേ​ക്ഷ വി​ശ്വാ​സി​ക​ളും യോ​ജി​ച്ചു ചെ​റു​ക്ക​ണ​മെ​ന്നും എ​ള​മ​രം ക​രീം കൂ​ട്ടി​ച്ചേ​ർ​ത്തു. 

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല -കെ.​കെ. ശൈ​ല​ജ

വ​ട​ക​ര: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​റി​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഫാ​ഷി​സ്റ്റ് നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ അ​വ​സാ​ന നി​മി​ഷം​വ​രെ​യും പോ​രാ​ടു​മെ​ന്നും വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ഥി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. 2019ൽ ​പാ​സാ​ക്കി​യെ​ടു​ത്ത സി.​എ.​എ​ക്കെ​തി​രെ ശ​ക്ത​മാ​യ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ​മാ​ണ് രാ​ജ്യ​മാ​കെ ഉ​യ​ർ​ന്നു​വ​ന്ന​ത്. 200ഓ​ളം കേ​സു​ക​ൾ നി​യ​മ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന സാ​ധു​ത​യെ ചോ​ദ്യം​ചെ​യ്ത് വി​വി​ധ കോ​ട​തി​ക​ളി​ലാ​യി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പ്ര​തി​ഷേ​ധ​ങ്ങ​ളെ​യെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ് ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ ല​ക്ഷ്യം​വെ​ച്ച് ഇ​പ്പോ​ൾ നി​യ​മം ന​ട​പ്പാ​ക്കാ​നാ​യി വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. പൗ​ര​ത്വ​ത്തെ മ​താ​ധി​ഷ്ഠി​ത​മാ​യി നി​ർ​ണ​യി​ക്കു​ന്ന നി​യ​മം സ​ർ​വ​വി​ധ മാ​നു​ഷി​ക​ത​യെ​യും നൈ​തി​ക​ത​യെ​യും നി​ഷേ​ധി​ക്കു​ന്ന ഫാ​ഷി​സ്റ്റ് രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും ഒ​ന്നി​ച്ചു​പോ​രാ​ട​ണ​മെ​ന്നും ശൈ​ല​ജ ​പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - election candidates against CAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.