കാസർകോട്: ജൂണിലെ വൈദ്യുതിബിൽ കണ്ട് പകച്ചിരിക്കുകയാണ് ഉപഭോക്താക്കൾ. പലർക്കും സാധാരണ ലഭിക്കുന്നതിെൻറ രണ്ടിരട്ടിയോളമാണ് വൈദ്യുതിബിൽ. സാമ്പത്തികവർഷത്തിെൻറ തുടക്കത്തിലായതിനാൽ നിക്ഷേപ തുക കൂടി ബില്ലിൽ ഉൾപ്പെടുന്നതിനാലാണ് വർധന. എല്ലാവർഷവും സാമ്പത്തികവർഷത്തിെൻറ ആദ്യ നാലുമാസങ്ങളായ ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൈദ്യുതിവകുപ്പ് ഒാരോ ഉപഭോക്താവിെൻറയും ഡെപ്പോസിറ്റ് തുക പരിശോധിക്കും. സാധാരണഗതിയിൽ പ്രതിമാസ ബില്ലിങ് ഉപഭോക്താവ് ബിൽതുകയുടെ രണ്ടിരട്ടിയും ദ്വൈമാസ ബില്ലിങ് ഉപഭോക്താവ് വൈദ്യുതി ബില്ലിെൻറ മൂന്നിരട്ടിയുമാണ് നിക്ഷേപം അടക്കേണ്ടത്.
അതായത് 1000 രൂപ ബിൽ വരുന്ന ദ്വൈമാസ ബിൽ ഉപഭോക്താവ് 3000 രൂപ അടക്കണം. വൈദ്യുതി കണക്ഷനെടുക്കുന്ന സമയത്ത് കണക്ടഡ് ലോഡനുസരിച്ചാണ് വൈദ്യുതി ബോർഡ് നിക്ഷേപ തുക കണക്കാക്കുന്നത്. എന്നാൽ, ഉപഭോഗം കൂടുന്നതിനനുസരിച്ച് ആദ്യം വാങ്ങിയ നിക്ഷേപ തുക മതിയാകില്ല. അതിനാൽ, ഇത് പരിശോധനക്ക് വിധേയമാക്കിയശേഷം ഉപഭോക്താക്കളുടെ ജൂൺ, ജൂലൈ മാസങ്ങളിലെ വൈദ്യുതി ബില്ലിനോടൊപ്പം അഡീഷനൽ ഡെപ്പോസിറ്റ് വാങ്ങൽ, ഡെപ്പോസിറ്റ് തുക തിരിച്ചുനല്കൽ, ഡെപ്പോസിറ്റിന് പലിശ നൽകൽ എന്നിവ നടക്കും.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വൈദ്യുതിയുടെ ഉപഭോഗത്തിനനുസരിച്ചാണ് ഈ തുകകളുടെ ക്രയവിക്രയം നടക്കുക. ഡെപ്പോസിറ്റ് തുകക്ക് കെ.എസ്.ഇ.ബി 2017-18 സാമ്പത്തികവർഷം 7.75 ശതമാനം പലിശ നല്‍കുന്നുണ്ട്. ഉദാഹരണത്തിന് 600 രൂപയാണ് ഡെപ്പോസിറ്റ് തുകയെങ്കില്‍ 47 രൂപ ഉപഭോക്താവിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.