10, 12 തീയതികളിൽ വൈദ്യുതി ബിൽ അടക്കാം

തി​രു​വ​ന​ന്ത​പു​രം: ഒാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ തു​ട​ർ​ച്ച​യാ​യ എ​ട്ട്​ അ​വ​ധി​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബി​ൽ അ​ട​ക്കാ​ൻ വൈ​ദ്യു​തി​ബോ​ർ​ഡ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​​ ​പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കും. സെ​പ്റ്റം​ബ​ർ 10, 12 തീ​യ​തി​ക​ളി​ൽ സെ​ക്​​ഷ​ൻ ഒാ​ഫി​സു​ക​ളി​ൽ പ​ണം അ​ട​​ക്കാം. രാ​വി​െ​ല 10 മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്ന്​ വ​രെ​യാ​ണ്​ സ​മ​യം.

സെ​പ്​​റ്റം​ബ​ർ എ​ട്ടു​മു​ത​ൽ 15 വ​രെ തു​ട​ർ​ച്ച​യാ​യി അ​വ​ധി വ​രു​ന്നു​ണ്ട്. 10, 11 തീ​യ​തി​ക​ളി​ലും 13 മു​ത​ൽ 15 വ​രെ​യും ബാ​ങ്ക്​ അ​വ​ധി​ക​ളും വ​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ഴ്, 16 തീ​യ​തി​ക​ളി​ൽ കൗ​ണ്ട​റു​ക​ളി​ൽ വ​ൻ തി​ര​ക്കു​ണ്ടാ​കാ​ൻ ഇ​ട​യു​​ണ്ടെ​ന്നാ​ണ്​ ബോ​ർ​ഡി​​​െൻറ നി​ല​പാ​ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഇ​ത്​ പ്ര​യാ​സ​മു​ണ്ടാ​ക്കും. ഒാ​ൺ​ലൈ​ൻ വ​ഴി പ​ണ​മ​ട​ക്കാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കും. ആ​വ​ശ്യ​മെ​ങ്കി​ൽ ഏ​ഴ്, 12 തീ​യ​തി​ക​ളി​ൽ പ​ണം സ്വീ​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
Tags:    
News Summary - electricity bill kseb-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.