നിലവിലെ വൈദ്യുതി നിരക്ക് നവംബറിലും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് നവംബറിലും തുടരും. നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതുവരെയോ ആയിരിക്കും നിലവിലെ നിരക്ക് തുടരുക. ഇതു സംബന്ധിച്ച് റെഗുലേറ്ററി കമീഷൻ ഉത്തരവിറക്കി. വർധിപ്പിച്ച പുതിയ നിരക്കുകളുടെ പ്രഖ്യാപനം നവംബറിൽ ഉണ്ടാവുമെന്നാണ് സൂചന. നിരക്ക് വർധന സംബന്ധിച്ച കെ.എസ്.ഇ.ബി അപേക്ഷയിൽ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ റെഗുലേറ്ററി കമീഷൻ പൂർത്തിയാക്കിയിരുന്നു.

ഇലക്ട്രിസിറ്റി ആക്ടിലെ സെക്ഷൻ 64 പ്രകാരം നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച് 120 ദിവസത്തിനകം തെളിവെടുപ്പുകൾ പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണമെന്നാണ് വ്യവസ്ഥ. ആഗസ്റ്റ് രണ്ടിനാണ് കെ.എസ്.ഇ.ബി അപേക്ഷ നൽകിയത്.

നഷ്ടക്കണക്കുകൾ നിരത്തി നിരക്ക് ഉയർത്താനുള്ള കെ.എസ്.ഇ.ബി ആവശ്യത്തിനെതിരെ തെളിവെടുപ്പുകളിൽ കടുത്ത വിർമശനമാണ് ഉപഭോക്താക്കളുടെ പ്രതിനിധികൾ ഉയർത്തിയത്. സ്ഥാപനം കാര്യക്ഷമമായി നടത്താനാകാത്തതിന്‍റെ ബാധ്യത വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

Tags:    
News Summary - Electricity charge will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.